രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ വാദം മാറ്റി. ജാമ്യാപേക്ഷ 22നു പരിഗണിക്കും. പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം ജാമ്യാപേക്ഷയിൽ വാദം നടത്തും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിയത്. പോലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും വിശദമായ വാദം. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, രാഹുലിനെതിരെ കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി. ബലാത്സംഗകുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്നത് അടക്കം പ്രതിഭാഗത്തിന്‍റെ എല്ലാ വാദങ്ങളും തള്ളിയുമാണ് കഴിഞ്ഞ ദിവസം തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യം തള്ളിയിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കങ്ങൾ നടത്തുന്നതിനിടെ ആണ്. കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് അടുപ്പമുള്ളവരോടു രാഹുൽ പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയപ്പോഴും പാലക്കാട്ടെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരസഭയിലെ ഏതാനും കൗൺസിലർമാരും എംഎൽഎ ഓഫിസിലും പൊതുചടങ്ങുകളിലും ഒപ്പം നിന്നതു പിന്തുണയായി രാഹുൽ കണക്കാക്കി. , പാർട്ടി നടപടി പിൻവലിക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി മാത്രമാണ് മത്സരഭീഷണിയെ മുതിർന്ന നേതാക്കൾ കണ്ടത്. എന്നാൽ, അറസ്റ്റോടെ അത്തരം ചർച്ചകൾക്കെല്ലാം തൽക്കാലം വിരാമമാവുകയായിരുന്നു.
https://www.facebook.com/Malayalivartha


























