ഇവിടെ കാണപ്പെട്ട ദൈവം... സംസ്ഥാനത്ത് ഇഡി കാണപ്പെട്ട ദൈവമാണെങ്കില്‍ രാഹുല്‍ഗാന്ധിയെ തൊട്ടതോടെ കഥമാറി; രാഹുല്‍ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും; രാഹുലിനൊപ്പം ഇഡി ഓഫിസ് മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്; അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

വല്ലാത്തൊരവസ്ഥയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കാണപ്പെട്ട വലിയ നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. ആദ്യം രാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ ആഘോഷപൂര്‍വം എത്താനിരുന്ന രാഹുലിന് തിരിച്ചടി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്ള ചോദ്യം ചെയ്യലിനായി തിങ്കളാഴ്ചയാണ് രാഹുല്‍ ഇഡി ഓഫിസില്‍ ഹാജരാകേണ്ടത്.
ചോദ്യംചെയ്യലിനായി പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാര്‍ട്ടി നേതാക്കളും അണിനിരക്കുമെന്നാണ് അറിയിച്ചിരുന്നത്. എഐസിസി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസുവരെ റാലി നടത്താനായിരുന്നു തീരുമാനം. ഇതിനാണ് അനുമതി നിഷേധിച്ചത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇന്ന് ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി എംപിമാര്‍ക്കു കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
നാഷനല്‍ ഹെറള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ 11 മണിക്കാണ് ഇഡി ഓഫീസില്‍ ഹാജരാകുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് ഇഡി ഓഫിസിലേക്ക് രാഹുല്‍ നടന്നുപോകാനായിരുന്നു തീരുമാനം. ഇതിനെ ഡല്‍ഹി പോലീസ് തടഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, പ്രവര്‍ത്തകസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ അനുഗമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നടന്നു പോകുന്നതിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.
സംസ്ഥാനങ്ങളിലെ ഇഡി ഓഫിസുകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹമിരിക്കും. എറണാകുളത്തും കോഴിക്കോടുമുള്ള ഇഡി ഓഫിസുകളിലേക്കായിരിക്കും മാര്‍ച്ച്.
അതേസമയം കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കെതിരെ ബിജെപിയും രംഗത്തെത്തി. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കെ, കോണ്‍ഗ്രസ് രാജ്യവ്യാപകമായി വാര്‍ത്താസമ്മേളനം നടത്തിയതില്‍ ബിജെപി വിമര്‍ശനമുന്നയിച്ചു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലാണ്. രാഹുല്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണം. എന്നാല്‍ കോണ്‍ഗ്രസ് വന്‍ നാടകമാണ് നടത്തുന്നത്. അവര്‍ നേതാക്കളെ മുഴുവന്‍ ഡല്‍ഹിയിലേക്കു വിളിക്കുന്നു. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനം? ദിഗ്‌വിജയ് സിങ്ങിനെപ്പോലുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ എന്ത് സംഭവിക്കും എന്നും ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ചോദിച്ചു.
എന്തിനാണ് ഈ വാര്‍ത്താസമ്മേളന നാടകം? ഇഡിക്ക് മുന്നില്‍ ഹാജരാകുക, തെറ്റ് അംഗീകരിക്കുക. എന്താണ് സത്യഗ്രഹം? വ്യാജ ഗാന്ധിമാരുടെ ഈ വ്യാജ സത്യഗ്രഹം കണ്ടാല്‍ ഗാന്ധിജി ലജ്ജിച്ചേനെ. രാഹുല്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇത് നിയമപരമായ പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമല്ലന്നും സാംബിത് പത്ര കൂട്ടിച്ചേര്‍ത്തു.
കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഒരു തരിപോലും ഇല്ലെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഗുജറാത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
" fra
https://www.facebook.com/Malayalivartha
























