സംസ്ഥാനത്ത് മനുഷ്യത്വം മരിച്ച ആൾക്കൂട്ട മർദ്ദനം വീണ്ടും; പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച മധ്യവയസ്‌കന്‍ മരിച്ചത് ചികിത്സയിലിരിക്കെ! വയറുവേദനക്കുന്നുവെന്ന് പറഞ്ഞിട്ടും കെട്ടിയിട്ടും ഭീഷണിപ്പെടുത്തി വയറിൽ ചവുട്ടി, ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന!

കഴിഞ്ഞ ദിവസം പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച മധ്യവയസ്‌കന്‍ ചികിത്സയിലിരിക്കെ മരിച്ചതായി റിപ്പോർട്ട്. മുദാക്കല്‍ ഇടയ്ക്കോട് വിളയില്‍വീട്ടില്‍ തുളസി എന്നുവിളിക്കുന്ന ചന്ദ്രന്‍ (50) ആണ് ദാരുണമായി മരിച്ചത്. എന്നാൽ ചന്ദ്രന്റെ മരണത്തില്‍ സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കാണിച്ച് ചന്ദ്രന്റെ സഹോദരന്‍ ശാന്തി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയുണ്ടായി.
ചന്ദ്രനെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ വയറ്റില്‍ ചവിട്ടിയതായി വീഡിയോയില്‍ പറയുന്നുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചനയുണ്ട്. ബന്ധുക്കളും ഇതേ ആരോപണം ഉന്നയിക്കുകയാണ്.
കഴിഞ്ഞ 28-നാണ് ചന്ദ്രന് മോഷണം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റത്. പെരുങ്ങുഴി ശിവപാര്‍വതി ക്ഷേത്രത്തിന് സമീപം മണിയെന്ന ആളുടെ വീടിന് സമീപം രാത്രി 12 മണിക്കാണ് ചന്ദ്രനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നത് പോലും. ഇരുട്ടില്‍ പതുങ്ങിയിരുന്ന ഇയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. പിന്നാലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാതെ വന്നതോടെ നാട്ടുകാരില്‍ ചിലരില്‍ നിന്നു ഇയാള്‍ക്ക് മര്‍ദനമേൽക്കുകയുണ്ടായി. ഇതേതുടര്‍ന്ന് കെട്ടിയിടുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഉരുളിയും അടുക്കള സാധനങ്ങളും ഇയാളില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തു.
പിന്നാലെ ഇവ മണിയുടെ വീട്ടില്‍ നിന്നു മോഷ്ടിച്ചതാണെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ സമ്മതിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് ചിറയിന്‍കീഴ് പോലീസിനെ വിവരമറിയിക്കുകയും അവരെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്. ചന്ദ്രനെ ചിറയിന്‍കീഴ് സ്റ്റേഷനില്‍ എത്തിച്ചശേഷം വൈദ്യപരിശോധനയും നടത്തിയിരുന്നു. 29-ന് വൈകീട്ട് ഇടയ്ക്കോട് താമസിക്കുന്ന ചന്ദ്രന്റെ സഹോദരന്‍ ശാന്തിയെ ചിറയിന്‍കീഴ് പോലീസ് വിവരമറിയിച്ചു. ശാന്തിയും ബന്ധുവും സ്റ്റേഷനിലെത്തി ചന്ദ്രനെ ജാമ്യത്തിലിറക്കി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. സംഭവശേഷം ചന്ദ്രന് ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുകയാണ് ഉണ്ടായത്.
അതോടൊപ്പം തന്നെ വീട്ടില്‍ കഴിഞ്ഞുവന്ന ചന്ദ്രന്റെ അവസ്ഥ കഴിഞ്ഞ വ്യാഴാഴ്ച ഗുരുതരമാകുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കുടലില്‍ അണുബാധയുള്ളതായും അവസ്ഥ ഗുരുതരമാണെന്നും കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടോടെ തന്നെ മരിച്ചു. ചന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കുവാന്‍ സാധിക്കുവെന്ന് പോലീസ്ചൂണ്ടിക്കാണിച്ചു. ഇയാള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിക്കുകയുണ്ടായി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























