കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്; പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണ്ണറുടെ തീരുമാനം ഉടൻ, ആവശ്യപ്പെട്ട വിശദീകരണം നൽകിയതിനാൽ മോചനത്തിൽ അനുകൂല തീരുമാനം വരും എന്ന പ്രതീക്ഷയിൽ സർക്കാർ! വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ വിടാൻ തീരുമാനം എടുത്തത് എന്ന് സർക്കാർ

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിൽ നിർണായക നീക്കം. പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണ്ണറുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അതോടൊപ്പം ആവശ്യപ്പെട്ട വിശദീകരണം നൽകിയതിനാൽ തന്നെ മോചനത്തിൽ അനുകൂല തീരുമാനം വരും എന്ന പ്രതീക്ഷയിൽ ആണ് സർക്കാർ.
ഇതിൽ 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവർണ്ണർ ഫയൽ തിരിച്ചയയ്ക്കുകയുണ്ടായി. എന്നാൽ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ വിടാൻ തീരുമാനം എടുത്തത് എന്നായിരുന്നു സർക്കാർ വിശദീകരണം നൽകിയത്. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം വ്യക്തമാക്കിയത്. ആയതിനാൽ തന്നെ മണിച്ചന്റെ മോചനത്തിൽ നാലാഴ്ച്ചക്കുള്ളിൽ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.
മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരണം നൽകുകയും ചെയ്തിരുന്നു.
അതേസമയം പല കാരണങ്ങളായാൽ ജയിൽ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശയിൽ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത് എന്നതും പ്രത്യേകതയാണ്. മണിച്ചന്‍റെ മോചന കാര്യത്തിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിട്ടുമുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായത്.
കൂടാതെ ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ സമിതി നിർദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ് എന്നതാണ്. ഇതിൽ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവർണർ ഉന്നയിക്കുന്ന സംശയം എന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തിന്‍റെ ഭാഗമായി തടവുകാരെ വിട്ടയ്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് സർക്കാർ സമിതിയെ തീരുമാനിച്ചത് പോലും. 20 വർഷത്തിലേറെയായി തന്നെ ജയിലിൽ മോചനമില്ലാതെ കിടക്കുന്നവർ, പ്രായമായവർ, രോഗികള്‍ എന്നിവർക്ക് പരിഗണ നൽകിയാണ് ഉദ്യോഗസ്ഥ തല സമിതി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളെ കൊലപ്പെടുത്തിയവർ ഉള്‍പ്പടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്. എന്നാൽ സുപ്രീംകോടതി നിർദ്ദേശങ്ങൾ പ്രകാരം ഓരോ കേസും പരിശോധിച്ച് ഒഴിവാക്കപ്പെട്ടപ്പോഴാണ് 33 ആയി പട്ടിക ചുരുങ്ങിയത്.
അങ്ങനെ മണിച്ചന്‍റെ വിടുതൽ ശുപാർശ ഗവർണർ അംഗീകരിച്ചാലും കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂവെന്നാണ് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നത്. ജീവപര്യന്തം കഠിന തടവും പിഴയുമാണ് കൊല്ലം സെഷൻസ് കോടതി മണിച്ചന് വിധിച്ചത് തന്നെ.
https://www.facebook.com/Malayalivartha
























