നിലവിളിച്ച് മാതാപിതാക്കള്‍ ... അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി

നിലവിളിച്ച് മാതാപിതാക്കള്‍ ... അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി.ബംഗളൂരു സ്വദേശിയായ പൂര്‍വ്വജനാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്.
അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. അമ്മയുടെ ജന്മദിനത്തില്‍ കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണെന്ന് പറഞ്ഞെങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല.
കുട്ടിയുടെ വീട്ടുകാര്‍ പലതവണ കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഇതാണ് മനോവിഷമമുണ്ടാക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് .
" f
https://www.facebook.com/Malayalivartha
























