കറുപ്പുടുത്താല്‍ കടക്ക് പുറത്ത്! പിണറായിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു, ഒടുവില്‍ പ്രിയപ്പെട്ട മോഹന്‍ലാലും രംഗത്ത്; സഖാവിനെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടിയിലും ഗൂഢ നീക്കം, പോലീസുകാരും എതിര്? ഇത് ഇരട്ട ചങ്കന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ കൂലി..

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എമ്മില്‍ നിന്നും നിഗൂഢ നീക്കം. അദ്ദേഹത്തെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തി ഭരണസാരഥ്യത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ സി പി എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡി ജി പി ക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവുമൊടുവില്‍ പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടന്‍ മോഹന്‍ലാലും കറുത്ത നിറത്തിന് പ്രാമുഖ്യമുള്ള തന്റെ ഒരു ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയോടുള്ള തന്റെ പ്രതിഷേധം പരസ്യമാക്കി. ചിത്രത്തിന് താഴെ അദ്ദേഹത്തിന്റെ ആരാധകര്‍ പിണറായിക്കെതിരെ അതിനിശതമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായിയുമായി അടുപ്പം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും പുതിയ സുരക്ഷാ നീക്കങ്ങളില്‍ അസഹ്യരാണ്.
കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി മാത്രം മനസിലാക്കുന്നില്ല: .തനിക്കൊപ്പം നില്‍ക്കുന്നവര്‍ തന്നെയാണ് അദ്ദേഹത്തിന് പാര പണിയുന്നത്. കരിങ്കൊടികള്‍ക്ക് നടുവില്‍ അദ്ദേഹത്തിന് കാര്‍ മാര്‍ഗം യാത്ര ചെയ്യാന്‍ സാഹചര്യം ഒരുക്കിയത് പോലീസ് തന്നെയാണ്. കോമണ്‍സെന്‍സുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരത്തില്‍ ഒരു മണ്ടത്തരം ഉപദേശിക്കില്ല. ചെയ്യാത്ത തെറ്റിന് കുറ്റം ഏല്‍ക്കേണ്ടി വന്ന വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത്ത് കുമാറിന്റെ മാറ്റത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിദ്വേഷമുണ്ട്. സര്‍ക്കാരിന് വേണ്ടിയാണ് അജിത് കുമാര്‍ ഇടപെട്ടത്. എന്നിട്ടും അദ്ദേഹത്തിന് അപമാനിതനായി പുറത്തു പോകേണ്ടി വന്നു.
ഇതിലുള്ള വൈരാഗ്യമാണോ മുഖ്യമന്ത്രിയോട് പോലീസുകാര്‍ കാണിക്കുന്നതെന്ന സംശയം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. എന്നാല്‍ പോലീസുകാര്‍ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസിലാവുന്നില്ല.
കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും മറ്റിടങ്ങളിലും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി.. ഇത് എങ്ങനെയാണെന്ന് മുഖ്യമന്ത്രിക്കും മനസിലാവുന്നില്ല.
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലില്‍ നടക്കുന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെഎസ്!യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടര്‍ന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയരുന്നു. പഴുതടച്ച സുരക്ഷയെന്ന് പോലീസുകാര്‍ വിശേഷിപ്പിക്കുമ്പോള്‍ തന്നെയാണ് ഇതെല്ലാം നടന്നത്.
വൈകീട്ട് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്‌കിനും വസ്ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ കറുത്ത മാസ്‌കോ ഷാളുകളോ ധരിക്കരുതെന്നാണ് സംഘാടക സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് വലിയ നാണക്കേടായി. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ആരാണ് നല്‍കിയതെന്നു പോലും വ്യക്തമല്ല. ഏതായാലും മുഖ്യമന്ത്രിയെ നന്നാക്കാന്‍ വേണ്ടിയല്ല ഇത്തരം നീക്കങ്ങളെന്ന് വ്യക്തം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദില്ലിയിലും പ്രതിഷേധമുണ്ടായി. എന്‍എസ്!യു കെഎസ്!യു പ്രവര്‍ത്തകരാണ് കേരള ഹൗസിന് മുന്നില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ കേരളാ ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസും കറുത്ത മാസ്‌കും പതിപ്പിച്ചു.
ഇതിനിടയില്‍ മന്ത്രി വി.ശിവന്‍കുട്ടി പതിവുപോലെ ഒരു ഫൗളടിച്ചു. മുഖ്യമന്ത്രിയേ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കം. വിമോചന സമരം മാതൃകയില്‍ സമരത്തിന് ശ്രമമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. സുരക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം.
മാസ്‌ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ പൊതുജനങ്ങളെ കറുത്ത മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നുമായിരുന്നു ഇ പി യുടെ ചോദ്യം.
കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്. എം.വി.ഗോവിന്ദനും ഇ പി ജയരാജനും പിണറായിയുടെ ഇന്നത്തെ അവസ്ഥ കണ്ട് സന്തോഷിക്കുകയാണെന്നാണ് സത്യം . മുഖ്യമന്ത്രി അര്‍ഹിക്കുന്നത് അനുഭവിക്കുന്നു എന്നാണ് സി പി എം നേതാക്കളെല്ലാം അടക്കം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രമാണിത്തത്തില്‍ അസൂയ പൂണ്ടവരാണ് സി പി എം നേതാക്കള്‍ .അവര്‍ പിണറായിയെ കാണുമ്പോള്‍ കവാത്ത് മറക്കുമെങ്കിലും ഉള്ളില്‍ അദ്ദേഹത്തോട് ശത്രുതയുള്ളവരാണ്.
കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകളെ കുറിച്ച് ഇപ്പോഴും നിശബ്ദത പാലിക്കുകയാണ്. ഒരു പത്ര സമ്മേളനം വിളിച്ച് സ്വപ്നയുടെ വാദങ്ങള്‍ പൊളിക്കാന്‍ കഴിയുമായിരുന്നിട്ടും അദ്ദേഹം അതിന് തയ്യാറാകാത്തത് ഉള്ളില്‍ ഭയം ഉള്ളതുകൊ ണ്ടാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. സ്വപ്നയുടെ കൈയിലുള്ള തെളിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കറിയില്ല. ഇതാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്. സ്വപ്നക്ക് പകരം അദ്ദേഹം കുറ്റപ്പെടുത്തുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. ഇതാണ് വിരോധാഭാസം.
രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്ര ത്തിന്റെ ശ്രമമെന്ന് പിണറായി പറയുന്നു. സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ല.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു.രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂന പക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു.ഹിറ്റ്‌ലറുടെ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു.ഇറ്റലിയില്‍ പോയി ഫാസിസ്റ്റു പാര്‍ട്ടിയെ കണ്ടൂ പഠിച്ചവരാണ് ആര്‍എസ്എസ്. കേരളത്തില്‍ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങളാണ്. അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്. പിണറായി പറഞ്ഞു.
പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാല്‍ പേടിയാണെന്നായിരുന്നു കെ മുരളീധരന്‍ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കില്‍ മനസമാധനത്തില്‍ പുറത്തിറങ്ങി നടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്‌ലര്‍ ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രതിപക്ഷ സംഘടനകള്‍.
പുതിയ നീക്കങ്ങളില്‍ കോടിയേരി സന്തോഷിക്കുന്നു. പാര്‍ട്ടി പിടിക്കാന്‍ പിണറായി നടക്കുന്ന നീക്കങ്ങളാണ് കോടിയേരിയെ അസഹ്യനാക്കിയത്. താന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ സഖാക്കള്‍ കാണുന്നത് പിണറായിയെയാണ്. പാര്‍ട്ടിയില്‍ തനിക്ക് യാതൊരു പ്രാധാന്യവുമില്ല.മുഖ്യമന്ത്രി പറയുന്നതാണ് വേദവാക്യം.ഇത്തരത്തില്‍ നിരാശനായ കോടിയേരിയെ സംബന്ധിച്ച ടത്തോളം പുതിയ വിവാദങ്ങള്‍ ആ ഹ്ലാദം പകരുന്നതാണ്. തന്റെ മക്കള്‍ക്കെതിരെ മാത്രമാണ് നാറിയ ആരോപണങ്ങള്‍ നിലനിന്നിരുന്നത്. ഇപ്പോള്‍ അതില്‍ മാറ്റം ഉണ്ടായിരിക്കുന്നു. മുഖ്യമന്ത്രിയും തന്നെ പോലെ നാണംകെട്ടു.ഇത് കോടിയേരിക്ക് നല്‍കുന്ന സമാധാനം ചെറുതല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍
സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരില്‍ നിന്നുളളവരെല്ലാം പിണറായിയുടെ സ്വന്തക്കാര്‍ മാത്രമാണ്. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതോടെ കോടിയേരി അപ്രസക്തനായി.ഇതും കോടിയേരിയെ വേദനിപ്പിക്കുന്നു. മുഖ്യമന്ത്രിയെ സി പി എമ്മില്‍ നിന്നും ഒരു നേതാക്കളും അനുകൂലിക്കുന്നില്ല. കാബിനറ്റിലെ സഹമന്ത്രിമാര്‍ പോലും അദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തില്ല. മുഖ്യമന്ത്രിക്ക് അനുകൂലമായി ഒരു പ്രസ്താവന പോലും ആരും ഇറക്കുന്നില്ല. എന്നും എപ്പോഴും മുഖ്യമന്ത്രിയെ എതിര്‍ക്കുന്ന കാനം മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതോടെ പിണറായിയുടെ കാര്യത്തില്‍ തീരുമാനമാകും. മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടായാല്‍ പിണറായിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.
മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയിലാണ് സ്വപ്ന സുരേഷിനെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ഗൂഢാലോന അടക്കമുള്ള കുറ്റം ചുമത്തി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയ്‌ക്കെതിരായ രഹസ്യ മൊഴിയ്ക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജലീലിന്റെ പരാതി. എന്നാല്‍ രഹസ്യമൊഴിയ്ക്ക് പിറകെ വന്ന കേസിന് പിന്നിലാണ് ഗൂഢാലോചനയുള്ളതെന്നും മൊഴി പുറത്ത് പറഞ്ഞ് കലാപത്തിന് ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്നയുടെ വാദം. കൊച്ചിയിലെത്തി സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജിനെ കണ്ടു. ചില പ്രമുഖരെ കുറിച്ച് തനിക്ക് അറിയാവുന്ന വസ്തുതകള്‍ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് താന്‍ വേവലാതിപ്പെടുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്ര നഗറിലെ ഫ്‌ലാറ്റില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച സ്വപ്ന പാലക്കാട് സൗത്ത് സ്റ്റേഷനില്‍ ഹാജരായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയപ്പോഴും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് തലകറങ്ങിവീണു. രസ്യമൊഴിയും ശബ്ദരേഖയും പുറത്ത് വിട്ടതിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രണ്ട് സ്വകാര്യ സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























