ജയിലിൽ അത്ര ന്യൂജൻ വേണ്ട.. ബര്‍മുഡയും ടീ ഷര്‍ട്ടും ചുരിദാറും പടിക്ക് പുറത്ത്... പുള്ളികള്‍ക്ക് ഷര്‍ട്ടും മുണ്ടും സാരിയും തന്നെ മതി, നിർബന്ധം പിടിക്കാനും കാരണം ഉണ്ട് ?!

മുണ്ടിനും ഷര്‍ട്ടിനും പകരം ബര്‍മുഡയും ടീഷര്‍ട്ടും സാരിക്ക് പകരം ചുരിദാറുമായി ജയില്‍ പുള്ളികളുടെ യൂണിഫോം പരിഷ്കരിക്കാനുളള ശുപാര്‍ശ തളളി.നിലവിലുള്ള വേഷം മാറ്റുന്നതില്‍ പുള്ളികളുടെ വിയോജിപ്പും സര്‍ക്കാരിന്റെ സാമ്ബത്തിക ബാദ്ധ്യതയും കണക്കിലെടുത്താണിത്.
ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായിരുന്നപ്പോഴാണ് സുരക്ഷാ നടപടികളുടെ ഭാഗമായി പുരുഷ വനിതാ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശയുണ്ടായത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് തടവുകാരികള്‍ സാരികൂട്ടിക്കെട്ടി മതില്‍ ചാടി രക്ഷപ്പെടുകയും പല ജയിലുകളിലും പ്രതികള്‍ ഉടുമുണ്ടില്‍ തൂങ്ങി മരിക്കുകയും ചെയ്ത സംഭവങ്ങള്‍ നിമിത്തമായി.
പരീക്ഷണമായി അട്ടക്കുളങ്ങര വനിതാ ജയിലിലുള്‍പ്പെടെ ഏതാനും തടവുപുള്ളികള്‍ക്ക് പുതിയ യൂണിഫോം നല്‍കി. സ്പോണ്‍സര്‍ഷിപ്പില്‍ എത്തിച്ച റെഡിമെയ്ഡ് ചുരിദാര്‍ പലര്‍ക്കും പാകമായില്ല. ആദ്യദിനം തന്നെ ചുരിദാര്‍ പുറത്തായി. സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ച ടീ ഷര്‍ട്ടിലും ബര്‍മുഡയിലും പുരുഷ തടവുകാര്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ ജയില്‍ വകുപ്പിന് സാമ്ബത്തിക ബാദ്ധ്യതയാകുമെന്ന് കണ്ടതോടെ അതും ഉപേക്ഷിച്ചു.സെന്‍ട്രല്‍ ജയിലുകളിലെ നെയ്‌ത്ത് ശാലകളില്‍ തടവുകാര്‍ നെയ്യുന്ന തുണിയാണ് മുണ്ടിനും ഷര്‍ട്ടിനും ഉപയോഗിക്കുന്നത്. ജയിലുകളിലെ ടെയ്ലറിംഗ് യൂണിറ്റുകളാണ് ഉടുപ്പുകള്‍ തുന്നുന്നത്.
ബര്‍മുഡയാകുമ്ബോള്‍ തുന്നല്‍ രീതിയും യന്ത്രങ്ങളും മാറ്റണം . ഇത് വലിയ ചെലവുണ്ടാക്കും. ശിക്ഷാ പ്രതികള്‍ക്ക് ആറുമാസത്തേക്ക് ഒരു ജോഡി വസ്ത്രമാണ് നല്‍കുന്നത്. കാലാവസ്ഥയ്ക്ക് ചേരുന്ന നിലവിലെ വസ്ത്രങ്ങളോടാണ് പുള്ളികള്‍ക്കും പ്രിയം.ജയില്‍ സുരക്ഷയ്‌ക്ക് വസ്ത്രം മാറ്റിയിട്ട് കാര്യമില്ലെന്ന അഭിപ്രായവും ഉണ്ട്. യൂണിഫോം പരിഷ്കരിച്ചാലും പ്രതികള്‍ക്ക് ജയില്‍ചാടാനും ജീവനൊടുക്കാനും സെല്ലില്‍ വിരിക്കുന്ന ആറടി നീളവും മൂന്നടി വീതിയുമുള്ള ജവുക്കാളം ധാരാളമാണെന്ന അഭിപ്രായവും ഉയര്‍ന്നു.
ഇതെല്ലാം പരിഗണിച്ചാണ് യൂണിഫോം പരിഷ്‌കാരം ഉപേക്ഷിച്ചത്.കൊവിഡിന് ശേഷം പുള്ളികള്‍ തിരിച്ചെത്തിയതോടെ ജയിലുകളിലെ സുരക്ഷ ശക്തമാക്കി. ജയില്‍ചാട്ടവും മറ്റും തടയാന്‍ വനിതാ തടവുകാര്‍ക്കും യൂണിഫോമില്‍ അവരുടെ നമ്ബരും ഉള്‍പ്പെടുത്തി. കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ വലതുതോളിന്റെ ഭാഗത്താണ് നമ്ബര്‍ എഴുതുന്നത്. ജയിലിനകത്തും പുറത്തും പുള്ളികളെ തിരിച്ചറിയാന്‍ ഇത് ഉപകരിക്കും.
https://www.facebook.com/Malayalivartha