പിണറായി വിജയൻ ഒരു മാസത്തിനകം രാജി വയ്ക്കും; ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസ്സാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം; കറുപ്പ് അണിഞ്ഞ് കോട്ടയത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി പി.സി ജോർജ്

സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുമെന്നു മുൻ എം.എൽ.എ പി.സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പ് ഷർട്ട് ധരിച്ചാണ് ജോർജ് കോട്ടയം പ്രസ്‌ക്ലബിൽ പത്രസമ്മേളത്തിൽ എത്തിയത്. മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധം ആകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് പി. സി ജോർജ് പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസ്സാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം. മുഖ്യമന്ത്രിയുടെ സ്വർണ്ണ കള്ളക്കടത്തും, താൻ നടത്തിയതെന്ന്
പറയുന്ന ഗൂഡാലോചനയും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പി സി ജോർജ് കോട്ടയത്ത് പത്ര സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യ മന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തിൽ അങ്ങോളമിങ്ങോളം ഉയരുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ സി പി എം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പി. സി. ചോദിച്ചു.
https://www.facebook.com/Malayalivartha