'നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തിൽ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്. ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലിൽ പങ്കെടുത്താണ്...' ഹരീഷ് വാസുദേവൻ കുറിക്കുന്നു

സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന സഭാവവികാസങ്ങൾ വലിയൊരു ചർച്ചയിലേക്കാണ് നയിച്ചിരുന്നത്. കറുത്ത വസ്ത്രം ധരിക്കരുത്, കറുത്ത മാസ്ക്ക് ഉപയോഗിക്കരുത് എന്നുതുടങ്ങിയ വാർത്തകൾ വന്നതിന് പിന്നാലെ കൂടുതൽപേര് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പറഞ്ഞത് എന്ന പേരിൽ നടക്കുന്ന ഈ പ്രസ്താവനയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത് എത്തിയിരിക്കുകയാണ്.
"കറുത്ത മാസ്ക് ഇടണമെന്ന് എന്താ നിർബന്ധം?" ചോദിക്കുന്നത് LDF കണ്വീനറാണ്. അതിനു മറുപടി പറയേണ്ടത് CPIM നേതാക്കളിട്ട കറുത്ത ഉടുപ്പിന്റെയോ മാസ്കിന്റെയോ പടമിട്ടല്ല. 'ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിര്ബന്ധമെന്താ' എന്ന് RSS ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
"കറുത്ത മാസ്ക് ഇടണമെന്ന് എന്താ നിർബന്ധം?" ചോദിക്കുന്നത് LDF കണ്വീനറാണ്. അതിനു മറുപടി പറയേണ്ടത് CPIM നേതാക്കളിട്ട കറുത്ത ഉടുപ്പിന്റെയോ മാസ്കിന്റെയോ പടമിട്ടല്ല. 'ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങൾക്കിത്ര നിര്ബന്ധമെന്താ' എന്ന് RSS ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും.
അളവിൽ വ്യത്യാസമുണ്ടെന്ന് മാത്രം. അത് ആ കൺവീനർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. നേരത്തോട് നേരം കഴിഞ്ഞിട്ടും കൺവീനറെ മുന്നണി തിരുത്തുന്നില്ലെങ്കിൽ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നു. നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തിൽ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്. ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലിൽ പങ്കെടുത്താണ്.
(ചുംബനം സംഘികൾ വിലക്കിയപ്പോഴാണ് അതൊരു സമരമായത്.) അതിനു EP ജയരാജന്റെയോ കേരളാ പോലീസിന്റെയോ പിന്തുണ ആവശ്യമില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാൻ സൗകര്യപ്പെടില്ല.
"ഈ രാജ്യം അവന്റെ ത$യുടെ വകയല്ല" എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളിൽ നിന്ന് EP ജയരാജൻ അർഹിക്കുന്നതെങ്കിൽ, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തിൽ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവിൽ നല്ലതാണു.
LDF കൺവീനറേ മുന്നണി തിരുത്തണം.
https://www.facebook.com/Malayalivartha