യോഹന്നാന്റെ മിച്ച ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്തിന്...? പിണറായി വിജയൻ ഉത്തരം പറയേണ്ട നിർണ്ണായക ചോദ്യങ്ങൾ

ഞാനവന് കാവലാളല്ല ദൈവമേ........എന്നു ബൈബിള്‍ വചനത്തിന്റെ താളത്തില്‍ വാവിട്ട് നിലവിളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം.സംസ്ഥാന സൈക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പക്ഷേ ആ നിലവിളി അന്തരീക്ഷത്തില്‍ ലയിക്കുന്നതല്ലാതെ ആരും കേള്‍ക്കുന്നില്ല. ഒപ്പം പുറത്തു വരുന്ന ഉരുക്കുപോലുള്ള തെളിവുകള്‍ അവരുടെ വായടപ്പിക്കുകയും ചെയ്യുന്നു. നാടിന്റെ മുക്കിലും മൂലയിലും ഉയരുന്ന പ്രതിഷേധത്തിന്റെ ഗര്‍ജ്ജനങ്ങളില്‍ മുങ്ങിപ്പോവുകയാണ് ആ ആര്‍ത്തനാദങ്ങള്‍.
മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്തു വിവാദവുമായി ബന്ധപ്പെട്ട് പൊടുന്നനവേ വന്നു വീണ പേരാണ് കെ.പി.യോഹന്നാന്റേത്. പിണറായിയുടേയും കോടിയേരിയുടേയും അവിഹിത സമ്പാദ്യങ്ങള്‍ സുരക്ഷിതമാക്കുന്നത് ബിലീവേഴ്‌സാണെന്ന് പറഞ്ഞത് ഇടനിലക്കാരനായി രംഗത്തു വന്ന ഷാജ് കിരണായിരുന്നു. അയാള്‍ അവരുടെ നടത്തിപ്പുകാരില്‍ ഒരാളാണെന്നും വ്യക്തമാക്കുന്നു.
ഷാജ് കിരണിന്റെ വിശ്വാസ്യതയുടെ തോത് എന്തായാലും അങ്ങനെ വിശ്വസിക്കാന്‍ തക്കവിധം തെളിവുകള്‍ പുറത്തു വരികയാണിപ്പോള്‍. സംസ്ഥാനത്തെ മലപ്പുറം ഒഴിച്ചുള്ള പതിമ്മൂന്നു ജല്ലകളിലും യോഹന്നാനോ അദ്ദേഹത്തിന്റെ ട്രസ്റ്റിനോ ബിനാമികള്‍ക്കോ ഭൂമിയുണ്ടെന്ന കാര്യം രഹസ്യമല്ല. ഇക്കാര്യം അന്വേഷണത്തില്‍ താലൂക്ക് ലാന്റ് ബോഡ് കണ്ടെത്തിയട്ടുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് സീലിംഗ് കേസ് നിലവില്‍ രണ്ട് താലൂക്ക് ലാന്റ് ബോഡുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
വൈത്തിരി താലൂക്ക് ലാന്റ് ബോർഡാണ് ഹാരിസണ്‍സ് കമ്പനിയുടെ തോട്ടത്തിന് ഇളവു നല്‍കിയത്. 2006-ല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിതാ പി ഹരന്റെ റിപ്പോര്‍ട്ടിലാണ് ഹാരിസണ്‍ കമ്പനിക്ക് 1947-ന് മുമ്പ് തിരുവിതാങ്കൂര്‍ രാജാവ് പാട്ടത്തിനു നല്‍കിയ ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചത്.ഇക്കാര്യത്തില്‍ വൈത്തിരി തിരുവല്ലാ താലൂക്ക് ലാന്റ് ബോഡിലും രണ്ടു കേസുകള്‍ ഉണ്ടെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വൈത്തിരി താലൂക്ക് ബോഡില്‍ ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച് കേസ് നിലനില്‍ക്കവേയാണ് തിരുവനന്തപുരം ലാന്‍ഡ് ബോഡ് മറ്റൊരു കേസ് എടുത്തത്.
തിരുവല്ലാ ലാന്റ് ബോഡ് സംസ്ഥാന ലാന്റ് ബോഡിന് യോഹന്നാന്റെ മിച്ചഭൂമി സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടു നല്‍കിയിട്ടില്ല. ഇതിനു വേണ്ടി ഒരു സമിതിയെ നിയമിച്ചെങ്കിലും ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തെ 13 ജില്ലകളിലുമുള്ള ഭൂമിയുടെ വിവരങ്ങള്‍ താലൂക്ക് ലാന്റ് ബോഡില്‍ ക്രോഡീകരിക്കണം. പോരായ്മ ഇല്ലാതെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഹാരിസണ്‍സ് പോലുള്ള കമ്പിനികളില്‍ നിന്നു വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക സംഘം ആവശ്യമാണെന്ന് തിരുവല്ലാ ലാന്റ് ബോഡ് 2021-ല്‍ ജൂണ്‍ 22-ന് അറിയിച്ചിരുന്നതാണ്.
എന്നാല്‍ പിന്നീട് തുടര്‍ നടപടികളുണ്ടായില്ല. ചെറുവള്ളിയടക്കം നിയമവിരുദ്ധമായി കൈവശം വച്ച് ഭൂമി സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തന്നെയാണ് സഹായം നല്‍കുന്നത്. ശബരിമല വിമാനത്താവള നിര്‍മാണത്തിന വേണ്ടി് പാട്ടഭൂമി സര്‍ക്കാരിനു തന്നെ നല്‍കാനും ശ്രമം നടത്തിയിരുന്നു. വിമാനത്താവളത്തിന് കേന്ദ്ര അനുമതി ലഭിച്ചാല്‍ സര്‍ക്കാര്‍ തന്നെ ഈ ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നിയമങ്ങളും ചട്ടങ്ങളും വകവയ്ക്കാതെ ഭൂമി വാങ്ങിയ യോഹന്നാനേ സഹായിക്കുന്നത് സര്‍ക്കാരാണെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ സംവിധാനമാകെ യോഹന്നാന്റെ ഭൂമി സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരനായി രംഗത്തു വന്ന ഷാജ് കിരണ്‍ ബിലീവേഴ്‌സസ് ചര്‍ച്ചിന് സംസ്ഥാനത്തെ അധികാര കേന്ദ്രവുമായുള്ള ബന്ധങ്ങള്‍ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. യോഹന്നാനും മുഖ്യമന്ത്രിക്കും കോടിയേരിക്കും തമ്മിലുള്ള ബന്ധത്തെ ഷാജ്കിരണ്‍ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha