പിണറായി അടുത്തമാസം രാജിവെക്കും..അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കേരളത്തെ ഞെട്ടിച്ച് പൂഞ്ഞാര്‍ സിംഹത്തിന്റെ പ്രവചനം..

സ്വപ്‌ന സുരേഷും സ്വര്‍ണ്ണക്കടത്ത് കേസും വീണ്ടും കേരളത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്.. അതിനിടെ പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് പിസി ജോര്‍ജ്ജ്. മുഖ്യമന്ത്രി പിണറായിവിജയന്‍ ഒരു മാസത്തിനുള്ളില്‍ രാജിവെയ്ക്കുമെന്നാണ് പി.സി നടത്തിയിരിക്കുന്ന പ്രവചനം. മാത്രമല്ല അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് ആളികത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ഇതിനായി നിയമപരമായ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. രാഷ്ട്രപതിയേയും ഗവര്‍ണറെയും സമീപിക്കുമെന്നും, ഈ കൊള്ളയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ മുഖ്യന്റെ രാജി പ്രതീക്ഷിക്കാമെന്നാണ് പി.സി പറയുന്നത്. എന്തായാലും പിസി ജോര്‍ജ്ജിന്റെ ഈ പ്രവചനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം പിണറായി വിജയന്‍ രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പകരമൊരു സാരഥി ഉണ്ടാകുമെന്നും പിസി ചൂണ്ടിക്കാണിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് മുഖ്യമന്ത്രി നറുക്ക് വീഴുക എന്നാണ് പി.സിയും പ്രവചനം. പരിഹാസരൂപത്തിലാണ് പിസി ഇക്കാര്യം പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് പി.സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്..
'ഇ.പി. ജയരാജന്‍ വെറും മഠയന്‍ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഇവര്‍ മിണ്ടാതിരിക്കുന്നത് ഒന്നുകില്‍ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവര്‍ ജീവിക്കുന്നത്. ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാന്‍ സി.പി.എം. തയ്യാറാകില്ല. അവര്‍ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണ്. ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഇ.പി ജയരാജനാണ് യോഗ്യന്‍', പി.സി ജോര്‍ജ് പരിഹസിച്ച് പറഞ്ഞത് ഇങ്ങനെയാണ്..
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കയറിയ കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും അവരെ ഇപി ജയരാജന്‍ തള്ളിയിട്ടതും വലിയ വാര്‍ത്തയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് വിമാനത്താവളത്തിലുണ്ടായിരുന്ന ജയരാജന്‍ ഇവരെ തള്ളിയിട്ടത്. മുദ്രാവാക്യം വിളിക്കുന്ന പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിയിടുന്ന രംഗങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയപ്പോള്‍ താന്‍ തടയുകയായിരുന്നുവെന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്.
എന്തായാലും ഇപി ജയരാജന്‍ സിപിഎമ്മുകരുടെ ഹീറോ ആയി മാറിയെങ്കിലും മറ്റുള്ളവര്‍ക്ക് പരിഹാസപാത്രമായി മാറിയിരിക്കുകയാണ്.. ഇവിടെ പിസിയും അതുതന്നെ ആയുധമാക്കിയെടുത്ത് സിപിഎമ്മിനെയും പിണറായിയേയും ആഞ്ഞടിക്കുകയാണ്..
https://www.facebook.com/Malayalivartha



























