മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് മുന്നില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് മുന്നില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം. വിളപ്പില്‍ ശാലയിലേക്ക് പോകാന്‍ മുഖ്യമന്ത്രി എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് കറുത്ത വസ്ത്രം ധരിച്ച് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. സാധാരണ യാത്രക്കാരെന്ന വിധമാണ് ഇവര്‍ ഇവിടെ എത്തിയത്. പിന്നീട് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു.
ആദ്യം രണ്ട് പേരാണ് ഇവിടെ എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റിയതിന് പിന്നാലെ രണ്ട് പേര്‍ കൂടി എത്തി. മുഖ്യമന്ത്രി രാജി വച്ച് പുറത്തുപോകണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു.
സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകുമെന്ന നിഗമനത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്ലിഫ് ഹൗസിന് മുന്നിലും വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha