തെന്മല കിഴക്കൻമേഖലയിൽ വീണ്ടും കാട്ടാനശല്യം; ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് കുടിൽപുരയിടം ജോയ്, ജോസ് എന്നിവരുടെ കൃഷിവിളകൾ കാട്ടാന നശിപ്പിച്ചു

തെന്മല കിഴക്കൻമേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് കുടിൽപുരയിടം ജോയ്, ജോസ് എന്നിവരുടെ കൃഷിവിളകൾ കാട്ടാന നശിപ്പിക്കുകയുണ്ടായി. ആനയിറങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചപ്പോൾ ആനയെ ആരും വിരട്ടരുതെന്ന വിചിത്രമായ മറുപടിയാണ് വനപാലകർ നൽകിയതെന്ന് ഇവർ പറയുന്നു. ഒരാഴ്ച മുൻപ് ഇരുളൻകാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന വൈദ്യുതി ഷോക്കേറ്റ് ചരിഞ്ഞിരുന്നു. ഇതുമൂലം ജനജീവിതം ദുസ്സഹമായിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha


























