മദ്യപാനത്തിനിടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി.... യുവാവ് സുഹൃത്തിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി.... യുവാവ് സുഹൃത്തിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൊടുപുഴയിലാണ് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ സുഹൃത്ത് നോബിള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ നോബിള്‍, മജുവിനെ കല്ലിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായ മജുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സ്ഥലത്ത് നിന്നും മുങ്ങിയ മജുവിനെ പിന്നീട് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
" f a
https://www.facebook.com/Malayalivartha


























