'പോപ് സ്റ്റിക്'എന്ന പേരിൽ മിഠായി, പെട്ടിക്കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, പനിയും ഛര്‍ദിയും അനുഭവപ്പെട്ട യു.പി സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി, വാര്‍ത്തയ്ക്ക് പിന്നാലെ നാദാപുരത്തെ കടകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡിൽ കടകളില്‍നിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു

കോഴിക്കോട് മിഠായി വാങ്ങിക്കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കുമ്മങ്കോട്ടെ കടയില്‍നിന്ന് പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഏഴു വിദ്യാര്‍ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ആരംഭിച്ചത്. വൈകീട്ട് പെട്ടെന്നുള്ള പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാൽ കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ല.
കുട്ടികൾ കഴിച്ച പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി പെട്ടിക്കടകളിലും മറ്റും ഇവ വിതരണത്തിനെത്തുന്നത്.അഞ്ച് സെന്റി മീറ്ററോളം വരുന്ന പ്ലാസ്റ്റിക് സ്റ്റിക്കിനുള്ളില്‍ ദ്രവരൂപത്തിലുള്ള വസ്തു നിറച്ചതാണ്. ഒരു പാക്കിനുള്ളില്‍ ഇത്തരം ആറു സ്റ്റിക്കുകള്‍ കാണും.നിര്‍മാണസ്ഥലമോ മറ്റ് വിവരങ്ങളോ പാക്കറ്റുകളില്‍ ലഭ്യമല്ല.
വാര്‍ത്ത പുറത്തുവന്നതോടെ ഗുണനിലവാരമില്ലാത്ത മിഠായികളും മധുരപലഹാരങ്ങളും വിറ്റ നാദാപുരം മേഖലകളിലെ കടകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വരിക്കോളി, കുമ്മങ്കോട് ഭാഗങ്ങളില്‍നിന്നുള്ള കടകളില്‍നിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു. തമിഴ്നാട് കേന്ദ്രീകരിച്ച് ഇത്തരം നിരവധി ഉല്‍പന്നങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























