സരിത നല്‍കിയ പരാതിയില്‍ താന്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കാന്‍ ചെല്ലാത്തതാണ് അവരുടെ പരിഭവത്തിന് കാരണം; സരിതയും സര്‍ക്കാരുമായാണ് ഗൂഢാലോചന നടത്തിയത്; തനിക്ക് അവരോട് ദേഷ്യമില്ല; വലിയൊരു രഹസ്യം ഉള്ളിലൊതുക്കി അത് എപ്പോൾ വേണമെങ്കിലും പൊട്ടിക്കും എന്ന ഭാവത്തിൽ പിസി ജോർജ്ജ്; പിന്തുടർന്ന് പോലീസ്

വലിയൊരു രഹസ്യം ഉള്ളിലൊതുക്കി അത് എപ്പോൾ വേണമെങ്കിലും പൊട്ടിക്കും എന്ന ഭാവത്തിലാണ് പിസി ജോർജ്ജ് നടക്കുന്നത്. പോലീസും അദ്ദേഹത്തിനെ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലിലും ജോര്‍ജ് ഒരുഭാഗത്തുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വപ്ന പറഞ്ഞ പല കാര്യങ്ങളും തന്റെ കൈവശം അവര്‍ തന്നെ എഴുതിത്തന്നത് ഉണ്ടെന്ന് ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. അവര്‍ കൂടിക്കാഴ്ചയില്‍ എഴുതി നല്‍കിയ കത്തും പുറത്തുവിട്ടിരിക്കുകയാണ്.
അന്ന് കോട്ടയം പ്രസ്‌ക്ലബ്ബിനുമുന്നില്‍ മൂന്ന് പോലീസുദ്യോഗസ്ഥർ വിവരം ശേഖരിക്കുവാനെത്തിയിരുന്നു. ഓരോ പത്രസമ്മേളനവേദിക്ക് സമീപവും രഹസ്യപ്പോലീസ് വിവരം ശേഖരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതേസമയം സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ജോര്‍ജിന്റെ പത്രസമ്മേളനവിവരങ്ങളും ചേര്‍ത്തായിരുന്നു ഈ നിഗമനത്തിലെത്തിയത്. സരിത-ജോര്‍ജ് സംഭാഷണത്തിലും സ്വര്‍ണക്കേസിനെ കുറിച്ച് പറയുന്നുണ്ട്.
ശബ്ദരേഖയിൽ പറയുന്നത് സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ ജോര്‍ജ് സരിതയോട് പറയുന്നതാണ്. താന്‍ എല്ലാവരുമായും കാണാറും സംസാരിക്കാറുമുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കുന്നുണ്ട്. ക്രൈം നന്ദകുമാറും താനും സ്വപ്നയും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. എന്നാൽ ഗൂഢമായല്ല ഇതൊന്നും നടന്നത്. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന നിലപാടിലാണ് ജോര്‍ജ് ഇപ്പോഴുള്ളത്.
യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസിലും തനിക്ക് പലകാര്യങ്ങളും അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇരകള്‍ തന്നെ തേടിവരുന്നുണ്ട്. അവരോട് കാണിക്കുന്ന വിശ്വസ്തത കാരണമാണ് തനിക്ക് വിവരങ്ങള്‍ കിട്ടുന്നത്. സരിത നല്‍കിയ പരാതിയില്‍ താന്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കാന്‍ ചെല്ലാത്തതാണ് അവരുടെ പരിഭവത്തിന് കാരണമെന്നും . സരിതയും സര്‍ക്കാരുമായാണ് ഗൂഢാലോചന നടത്തിയതെന്നും തനിക്ക് അവരോട് ദേഷ്യമില്ലെന്നും ജോര്‍ജ് പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha