അവരെത്തിയത് പിണറായിയെ കൊല്ലാന്‍.. പോലീസിട്ട എഫ്‌ഐആര്‍ കണ്ട് സുധാകരനും സതീശനും തലകറക്കം! ലാന്‍ഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്..

വിമാനത്തിനുള്ളില്‍ കയറി മഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.. എന്തായാലും പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.
രാഷ്ട്രീയവൈര്യം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൂടാതെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം, മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ വകുപ്പുകള്‍ കൂടി ചുമത്തിയാണ് വലിയതുറ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ.. കൊന്നുകളയും എന്നെല്ലാം ആക്രോശിച്ച് കൊണ്ടാണ് യൂതത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തത് എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനിലിനേയും ആക്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജര്‍ നല്‍കിയ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കയറിയ കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും അവരെ ഇപി ജയരാജന്‍ തള്ളിയിട്ടതും വലിയ വാര്‍ത്തയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് വിമാനത്താവളത്തിലുണ്ടായിരുന്ന ജയരാജന്‍ ഇവരെ തള്ളിയിട്ടത്. മുദ്രാവാക്യം വിളിക്കുന്ന പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിയിടുന്ന രംഗങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയപ്പോള്‍ താന്‍ തടയുകയായിരുന്നുവെന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം.
പോലീസ് നടപടിക്ക് പുറമെ അധ്യാപകന്‍ കൂടിയായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂളിലെ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. കുട്ടികള്‍ക്ക് പേടിയുണ്ടെന്നും അതിനാല്‍ അവരെ കൊണ്ടുപോകുകയാണെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ടിസി ആവശ്യപ്പെട്ട് എത്തിയതോടെയാണ് സ്‌കൂള്‍ ഈ നിലപാട് സ്വീകരിച്ചത്.
അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും പ്രതികള്‍ വിമാനത്തിനുള്ളില്‍ വച്ച് മുദ്രാവാക്യം വിളിച്ചത് ഏവിയേഷന്‍ നിയമങ്ങള്‍ തെറ്റിക്കുന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ വകുപ്പില്‍ എന്തെല്ലാം ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കും എന്നതില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha



























