'പിണറായിക്കെതിരെ ഇ. ഡി കേസെടുക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽ, രാഹുലിനെതിരെ ഇ.ഡി കേസെടുത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ. കോൺഗ്രസ് ആഞ്ഞടിക്കുകയാണ് സുഹൃത്തുക്കളെ… ആഞ്ഞടിക്കുകയാണ്...' കോൺഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി

കേരളത്തിൽ സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിണറായി വിജയനെതിരെ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്.
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസെന്ന് പറഞ്ഞ അദ്ദേഹം, രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ ഡൽഹിയിൽ നടത്തുന്നത് കനത്ത പ്രക്ഷോഭമാണെന്നും പരിഹസിക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരത്തിൽ പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്. പിണറായിക്കെതിരെ ഇ. ഡി കേസെടുക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽ, രാഹുലിനെതിരെ ഇ.ഡി കേസെടുത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ. കോൺഗ്രസ് ആഞ്ഞടിക്കുകയാണ് സുഹൃത്തുക്കളെ… ആഞ്ഞടിക്കുകയാണ്.
https://www.facebook.com/Malayalivartha