"രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്; ആ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ" ; വിവാദങ്ങൾക്കിടെ മുഖ്യ മന്ത്രി പിണറായി വിജയന്റെ വാക്കുകൾ ശ്രദ്ധേയം

ഇന്ന് ലോക രക്തദാന ദിനമാണ്. ഈ ദിനത്തെ കുറിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ; ഇന്ന് ലോക രക്തദാന ദിനം. "രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. ആ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ" എന്നതാണ് ഇത്തവണത്തെ രക്തദാന ദിന സന്ദേശം.
അപകടാവസ്‌ഥകളിലും രോഗാവസ്‌ഥകളിലും രക്തം ആവശ്യമായി വരുന്നവരുടെ ജീവൻ നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 42 രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.
142 രക്തബാങ്കുകള്‍ സ്വകാര്യ ആശുപത്രികളിലും 6 എണ്ണം സഹകരണ ആശുപത്രികളിലുമുണ്ട്. 'സഞ്ചരിക്കുന്ന രക്തബാങ്ക്' വഴിയും രക്തശേഖരണം നടത്തുന്നുണ്ട്. രക്തം ദാനം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തദാനം തികച്ചും സുരക്ഷിതമാണ്. രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha



























