'മദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്റെ വാദം മറ്റൊരു 'ജയരാജജല്പനം' മാത്രമായിരുന്നു എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും...' ഇ. പി ജയരാജനെ പരിഹസിച്ച് ഷാഫി പറമ്പിൽ എംഎൽഎ

കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരികയുണ്ടായി. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്..
'മദ്യലഹരിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയത്. കള്ള് കുടിച്ച് ലെവല്‍ കെട്ട അവസ്ഥയായിരുന്നു അവര്‍ക്ക്. ഇതാണ് കോണ്‍ഗ്രസിന്റെ ഗതി. എവിടെയെത്തി കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് സംഭവത്തിലൂടെ ജനങ്ങള്‍ മനസിലാക്കണം' എന്നാണ് ഇ.പി ജയരാജൻ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം.എൽ. എ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
മദ്ദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവത്തകർ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്റെ വാദം മറ്റൊരു 'ജയരാജജല്പനം' മാത്രമായിരുന്നു എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും.
ആ ഫ്‌ളൈറ്റിൽ Physical Abusive Behavior (Unruly behavior level 2) ഉണ്ടായത് ഒരേ ഒരാളുടെ ഭാഗത്ത് നിന്നാണ്, അതും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർ പോലും കേവലം ഒരു മുദ്രാവാക്യം വിളി മാത്രമായി കണ്ട കാര്യത്തിൽ യുവാക്കളെ ആക്രമിക്കുകയായിരുന്നു ജയരാജൻ.
ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും aviation അതോറിറ്റിക്കും യൂത്ത് കോൺഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ട്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടും.
'
https://www.facebook.com/Malayalivartha



























