സിപിഎമ്മുകാരുടെ ഹീറോയിസം താഴെ മതി, ഇപി ജയരാജനെ വീഴ്ത്തി ഇന്‍ഡിഗോ വിമാനം; ഇപി ചെയ്ത കുറ്റവും വകുപ്പുകളും ഇങ്ങനെ; കണ്ണുതള്ളി പിണറായിയും സംഘവും

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിട്ടില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാദി പ്രതിയാകുന്ന കാഴ്ചയാണ് കാണുന്നത്.
മാത്രമല്ല ഇപി ജയരാജന്റെ ഹാറോയിസം ഇപ്പോള്‍ സിപിഎമ്മുകാര്‍ക്ക് വിനയായി മാറിയിരിക്കുകയാണ്. രാജ്യാന്തര വിമാന യാത്രയുടെ നിയമ വ്യവസ്ഥകള്‍ ഇപി ജയരാജന്‍ ലംഘിച്ചെന്നാണ് വിമാനകമ്പനി അവകാശപ്പെടുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് യുവാക്കളെ പിടിച്ച് തള്ളിയത് ശാരീരിക ഉപദ്രവത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ഇത് ഇ.പി ജയരാജനെയും സിപിഎമ്മിനേയും സംബന്ധിച്ചിടത്തോളം വിനയായിരിക്കുകയാണ്.
കൂടാതെ ഇപി ജയരാജന്റെ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ജയരാജനെതിരേയും പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തെണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അനൂപ് വി ആര്‍ ഇന്‍ഡിഗോ അധികൃതര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയെന്നാണ് വിവരം.
രാജ്യാന്തര വിമാന യാത്ര നത്തുമ്പോള്‍ കര്‍ശനമായ നിയമങ്ങളാണ് യാത്രക്കാര്‍ പാലിക്കേണ്ടത്. പറക്കുന്ന വിമാനത്തിനുള്ളില്‍ വെച്ചാണ് സംഘര്‍ഷമെങ്കില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ചുമത്തുക. അതേസമയം, വിമാനം ലാന്റ് ചെയ്ത്, വാതിലുകള്‍ തുറന്ന ശേഷമാണ് സംഘര്‍ഷമെങ്കില്‍ എയര്‍പ്പോര്‍ട്ടിലെ നിയമങ്ങളാണ് ബാധമാകുക. അങ്ങനെ നോക്കുമ്പോള്‍ ഇപി കുറ്റക്കാരന്‍ തന്നെയാണെന്ന് നിസ്സംശയം പറയേണ്ടിവരും.
1937ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍, പാര്‍ട്ട്3, ചട്ടം 23 (എ) പ്രകാരം, വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് മറ്റൊരു യാത്രക്കാരനെ ദേഹോപദ്രവം ചെയ്യാനോ ഭീഷണിപ്പെടുത്തുവാനോ അധികാരമില്ല. അഥവാ ഈ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവിനോ, 5 ലക്ഷം രൂപ പിഴക്കോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഇപിക്ക് കുരുക്കാകുന്ന മറ്റൊരു ചട്ടം 2017ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റാണ്. ഇതനുസരിച്ച്, ഭീഷണിപ്പെടുത്തുകയോ വാക്കുകളാല്‍ ഉപദ്രവിക്കുകയോ ചെയ്താല്‍ 3 മാസം വിമാനയാത്രയില്‍ നിന്നു വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കും. കൂടാതെ ശാരീരികമായി ഉപദ്രവിക്കുന്നവരാണെങ്കില്‍ 6മാസവും വിലക്ക് അനുഭവിക്കേണ്ടിവരും. ശാരീരികമായ ഉപദ്രവത്തില്‍ ഇപ്പോള്‍ ഇപി ജയരാജന്‍ ചെയ്ത പിടിച്ചുതള്ളലും ഉള്‍പ്പെടും.
അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോള്‍ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എന്തായാലും വിമാനത്തില്‍ വെച്ച് യൂത്തന്മാരെ തള്ളിയിട്ട ഇപിക്ക് ഇനി ഇന്‍ഡിഗോക്കാര്‍ എന്ത് പണിയാണ് കൊടുക്കുക എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. .....
https://www.facebook.com/Malayalivartha



























