ഐ എ എസ് പരീക്ഷയിൽ പ്രീമിലിമിനറി എലിമിനേഷൻ റൗണ്ട് എത്രയും പെട്ടെന്ന് നിർത്തലാക്കണം; ഈ പരീക്ഷ നഷ്ടമാക്കുന്നത് നിരവധി ആൾക്കാരുടെ ഉല്പാദന ശേഷിയെയും വർഷങ്ങളെയുമാണ്; നിർദേശവുമായി മുൻ ഐ ജി ജെയിംസ് കെ ജോസഫ്; തോറ്റവരോട് പ്രധാനമന്ത്രി പറഞ്ഞ ആ വാക്കുകൾ

രജിത് സാമ്പിയൽ എന്ന വ്യക്തി പത്തുകൊല്ലമായി സിവിൽ സർവീസ് ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. രണ്ടു പ്രിലിമിനറി പരീക്ഷ തോറ്റു. മൂന്ന് മെയിൻ പരീക്ഷ തോറ്റു. രണ്ടും നേടിയെടുത്തപ്പോൾ ഒരു ഇന്റർവ്യൂ അദ്ദേഹം തോറ്റു. വെറും പതിനൊന്നു മാർക്കിന് അദ്ദേഹത്തിന് സിവിൽ സർവീസ് പരീക്ഷ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു . ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഐ ജി ജെയിംസ് കെ ജോസഫ്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; സിവിൽ സർവീസ് പരീക്ഷ 5 ലക്ഷം ആൾക്കാർ എഴുതുന്നുണ്ട്. എന്നാൽ അതിൽ നിന്നും ഏകദേശം 750 ആൾക്കാരെയാണ് തിരഞ്ഞെടുത്തിരുന്നത്. പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുപാട് ആൾക്കാരും പങ്കെടുത്തിട്ടുണ്ട്. അതിൽനിന്നും കുറച്ചു പേരെ മാത്രമാണ് സിവിൽ സർവീസ് യോഗ്യതയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇത് വല്ലാത്ത ഒരു ഏർപ്പാടാണ്. വേറെ ഒരു ജോലിയും ചെയ്യാതെ അഞ്ച് വർഷത്തോളം ഈ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നവരെയാണ് ഇത്തരത്തിൽ തഴയുന്നത്.
ഒന്നും പഠിക്കാതെ ഒരു ജോലിയും ചെയ്യാതെ ഇതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർ ഒരുപാട് പേരുണ്ട്. അവരുടെ ജീവിതം വരെ നഷ്ടപ്പെടുത്തിയാണ് അവർ ഈ ഒരു പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നത്. എന്നിട്ടും അവർ തഴയപ്പെടുമ്പോൾ പ്രധാനമന്ത്രി ഒരു കാര്യം ആലോചിക്കണം. അഞ്ചുലക്ഷത്തോളം ആൾക്കാരുടെ അഞ്ചുവർഷത്തെ പ്രയോജനകരമായി ഉപയോഗിക്കേണ്ട സമയമാണ് അവർ ഈയൊരു പരീക്ഷയ്ക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കുന്നത്.
അപ്പോൾ അഞ്ച് വർഷം രാജ്യത്തിനും നഷ്ടമായി മാറുകയാണ്. ഇതിൽ പലരും ഡോക്ടർമാരും എഞ്ചിനീയർമാരും ഒക്കെയാണ് ഒരു വർഷം ആറ് ലക്ഷം രൂപയോളം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിവുള്ളവരാണ് സിവിൽ സർവീസിനു വേണ്ടി സമയം മാറ്റിവെച്ച് വർഷത്തെ നഷ്ടമാക്കി കളയുന്നത്. 500000 ആൾക്കാർക്ക് ആറു ലക്ഷം രൂപ വച്ച് നോക്കുമ്പോൾ 30,000 കോടി രൂപ നഷ്ടം ആണ് . പ്രധാനമന്ത്രി ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. പല പ്രാവശ്യം പ്രിലിമിനറി എഴുതി തോൽക്കുമ്പോൾ അവരുടെ ഉത്പാദനശേഷി ഭാവിയിൽ നഷ്ടമാവുകയും അവർക്കൊരു അപകർഷതാബോധം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രിലിമിനറി പരീക്ഷ മാറ്റി വെച്ച് മെയിൻ പരീക്ഷ മാത്രമാണുള്ളത് എങ്കിൽ ഇത്രയും വലിയൊരു ഭാരം വിദ്യാർഥികൾ ചുമക്കേണ്ടതായി വരുന്നില്ല.
അഞ്ച് ലക്ഷത്തോളം ആൾക്കാർ പരീക്ഷ എഴുതിയിട്ട് അതിൽ നിന്നും ഒരു എലിമിനേഷൻ ഉണ്ടാകുന്ന സമ്പ്രദായം നിർത്തണം എന്നാണ് തന്നെ ആവശ്യം. പ്രിലിമിനറി പരീക്ഷ നിർത്തലാക്കിയാൽ പിന്നെ മറ്റൊരു വഴി എന്താണ്? പ്രിലിമിനറി നമ്മൾ പ്രധാനമായും പരീക്ഷിക്കുന്നത് ഒരു വ്യക്തിയുടെ ബുദ്ധി സാമർത്ഥ്യത്തെ ആണ്. ഒരു വ്യക്തിയുടെ അക്കാദമിക്ക് പെർഫോമൻസ് നോക്കിയാൽ തന്നെ ആ വ്യക്തിയുടെ ബുഷി സാമർഥ്യം നമുക്ക് അറിയാൻ സാധിക്കും അതിനെ അവഗണിക്കാതെ ഇരുന്നാൽ മതി.
ഡിഗ്രി ആണ് ഐ എ എസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത. ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസോടെ മാർക്ക് വാങ്ങിച്ച് വിജയിക്കുന്നവരെ മാത്രം ഐഎഎസ് പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക. അത് കഴിഞ്ഞാൽ ഒരു 80 ശതമാനം ഡിസ്റ്റിങ്ഷൻ മാർക്ക് ഉള്ളവരെയും പരിഗണിക്കാവുന്നതാണ്. ഇത്തരത്തിലൊരു മാറ്റം ആണ് നിർദേശിക്കുന്നത്. ഇത്തരത്തിൽ എഴുതിയിട്ട് കിട്ടിയില്ലെങ്കിൽ അടുത്ത് എഴുതുക . നിരാശപ്പെടേണ്ട ആവശ്യമില്ല. പ്രീമിലിമിനറി എലിമിനേഷൻ റൗണ്ട് എത്രയും പെട്ടെന്ന് നിർത്തലാക്കണമെന്ന നിർദ്ദേശമാണ് ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























