പ്രവാസികൾക്ക് ഇത് ആശ്വാസ വാർത്ത; അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ്, ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്കെന്ന് അധികൃതർ

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി വിമാനക്കമ്പനി. അങ്ങനെ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയർ) അറിയിക്കുകയുണ്ടായി. ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്കെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ച്ചയിൽ 3 വിമാനങ്ങൾ സർവ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയിൽ 5 ദിവസമാക്കി ഉയർത്തുന്നതായിരിക്കും. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുന്നത്.
https://www.facebook.com/Malayalivartha























