തിരുവനന്തപുരത്ത് ചെള്ള് പനിക്ക് പിന്നാലെ എലിപ്പനി ബാധിച്ച് മരണം, കല്ലമ്പലം സ്വദേശിയുടേത് എലിപ്പനി ബാധിച്ചുള്ള മരണമെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം, പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘമെത്തി പരിശോധന നടത്തും.

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് കല്ലമ്പലം സ്വദേശി മരിച്ചു. കല്ലമ്പലം മുള്ളാറംകോട് മോഹനനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്.തുടർന്ന് ഇന്നാണ് എലിപ്പനി ബാധിച്ചുള്ള മരണമെന്ന് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ലഭിച്ചത്.എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘമെത്തി പരിശോധന നടത്തും.
നേരത്തെ ജില്ലയിൽ ചെള്ളുപനി ബാധിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിതയാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കേസാണിത്.
ആറാം തീയതിയാണ് പനിയെ തുടർന്ന് സുബിത നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. വര്‍ക്കല സ്വദേശിനി അശ്വതി കഴിഞ്ഞയാഴ്ച ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























