ഭക്ഷ്യസുരക്ഷയില്‍ കേരളം എത്രാം സ്ഥാനത്താണെന്നറിയോ? മൂക്കത് വിരൽവെച്ച് മലയാളികൾ!! നമ്പർ വൺ തമിഴ്‌നാട്!! കഴിഞ്ഞവര്‍ഷം 70 പോയന്റോടെ കേരളം രണ്ടാമതായിരുന്നു ഈ വർഷം 57-ആയി കുറഞ്ഞു ..

ഭക്ഷ്യസുരക്ഷയില്‍ തമിഴ്‌നാട് നമ്ബര്‍ വണ്‍; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്.സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ തമിഴ്‌നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.)യാണ് 2021-22-ലെ പട്ടിക പുറത്തിറക്കിയത്.
17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82 പോയന്റാണ് തമിഴ്നാട് നേടിയത്. കേരളം ആറാംസ്ഥാനത്താണ്. 57 പോയന്റ്. കഴിഞ്ഞവര്‍ഷം 70 പോയന്റോടെ കേരളം രണ്ടാമതായിരുന്നു.കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇക്കുറി രണ്ടാംസ്ഥാനത്താണ്(77.5 പോയന്റ്). മൂന്നാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്(70). ഹിമാചല്‍പ്രദേശ് (65.5), പശ്ചിമബംഗാള്‍ (58.5), മധ്യപ്രദേശ് (58.5) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി.
ആന്ധ്രാപ്രദേശാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍(26 പോയന്റ്). ഉത്തര്‍പ്രദേശ് (54.5) എട്ടാംസ്ഥാനത്താണ്.ചെറിയ സംസ്ഥാനങ്ങളില്‍ ഗോവ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍.
മധ്യപ്രദേശിലെ ഭോപ്പാലിൽ ലൈംഗികാക്രമണ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പർ കട്ടറുകൊണ്ട് ആക്രമിച്ച് പ്രതികൾ. ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകൾ. യുവതി ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഭോപ്പാലിലെ ടിടി നഗർ ഏരിയയിലാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച ഭർത്താവിനൊപ്പം ടിടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലിലേക്ക് പോയ യുവതിയെയാണ് ആക്രമിച്ചത്. ഇവരും പ്രതികളും തമ്മിൽ ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഭർത്താവ് ഹോട്ടലിനുള്ളിൽ ഇരിക്കുമ്പോൾ അവർ അസഭ്യം പറയുകയും വിസിൽ വിളിക്കുകയും ചെയ്തു. യുവതി പ്രതികളോട് കയർത്തു. ഇത് കൂടാതെ മൂന്ന് പുരുഷന്മാരുടെ സംഘത്തിലെ ഒരാളെ തല്ലുകയും ചെയ്തുവെന്നും പൊലീസുകാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു
.
ഈ സംഭവത്തിന് ശേഷം സ്ത്രീ ഭർത്താവിനൊപ്പം ഹോട്ടലിൽ പോയി. ദമ്പതികൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നേരത്തെ ഉണ്ടായ സംഭവത്തിൽ പ്രകോപിതരായ പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.
പ്രതികളായ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
https://www.facebook.com/Malayalivartha























