തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍... സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന യുവാവ് പിടിയില്‍

ഇടുക്കി തൊടുപുഴയില്‍ തര്‍ക്കത്തിനിടെ സുഹൃത്തിനെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുണ്ടക്കല്‍ വീട്ടില്‍ മജു (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മജുവിന്റെ സുഹൃത്ത് ഒളമറ്റം പാറടിയില്‍ നോബിള്‍ തോമസിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഒളമറ്റം ഭാഗത്താണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം.
സമാനരീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് ബന്ധുക്കളുടെ വര്‍ഷങ്ങളായുള്ള അതിര്‍ത്തി തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്.
അയല്‍വാസിയും ബന്ധുവുമായ പത്തായ പറമ്പില്‍ റിജിന്‍ ആണ് സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയത്.വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വഴിതര്‍ക്കം സംബന്ധിച്ച് തിരൂര്‍ കോടതിയില്‍ കേസും ഉണ്ട്.
ഇതിനിടെ ഇന്ന് ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും റിജിന്‍ സുബ്രഹ്മണ്യനെ ചവിട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.ഉടന്‍ തന്നെ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ രക്തം പുരണ്ട ഷര്‍ട്ടുമായി പോലീസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. അപകടം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മര്‍ദ്ദിച്ച കാര്യം പ്രതി തുറന്ന് പറഞ്ഞത്. റിജിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























