സർക്കാർ ഉത്തരവിറങ്ങിയിട്ടും പുറത്തിറങ്ങാനാകാതെ മണിച്ചൻ, വിനയായത് 25 ലക്ഷത്തിലധികം പിഴ, ജയിൽ മോചിതനായാൽ ഫ്രൂട്ട്‌സ് കട നടത്തി കൊണ്ടുപോകണമെന്ന ആഗ്രഹത്തിൽ മണിച്ചൻ...!

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനെ ജയിലിൽ നിന്ന് വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.25 ലക്ഷത്തിലധികം പിഴ കൂടി അടക്കേണ്ടതുണ്ട്. ഇതുകൂടി അടച്ചാൽ മാത്രമേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും പണം മോചനത്തിന് കെട്ടിവെയ്ക്കാൻ മണിച്ചന്റെ ബന്ധുക്കളുടെ കയ്യിൽ ഇല്ല.
പരോളിൽ ഇറങ്ങിയ സമയത്ത് തുടങ്ങിയ ചപ്പാത്തി കടയും മീൻ കടയും എല്ലാം പൊളിഞ്ഞു. മണിച്ചന്റെ വീട് റവന്യൂ റിക്കവറികളുടെ ഭാഗമായി അടച്ചിട്ടിരിക്കയാണ്. ഭാര്യയും മകനും മകളുടെ വീട്ടിലാണ് താമസം. സാമ്പത്തിക ബാധ്യത കൂടി. ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാൾ മാത്രമാണ് ഉള്ളത്. സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുമ്പോൾ പിഴ ശിക്ഷ ഒഴിവാക്കുന്നതാനായി അപേക്ഷിക്കാനാണ് മണിച്ചന്റെ തീരുമാനം.
ജയിൽ മോചിതനായാൽ ഫ്രൂട്ട്‌സ് കട നന്നായി നടത്തി കൊണ്ടു പോകണമെന്നാണ് മണിച്ചന്റെ ആഗ്രഹം. നേരത്തെ മണിച്ചന്റെ സഹോദരങ്ങളെ വിട്ടയച്ചപ്പോഴും പിഴ കോടതി ഒഴിവാക്കി നൽകിയിരുന്നു. മണിച്ചന്റെ ബന്ധുക്കൾ അഭിഭാഷകനെ ബന്ധപ്പെട്ട് കേസ് നേരത്തെ വിളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചൻ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോചനം നേടിയത്.അപ്പോഴും വിലങ്ങുതടിയായി നിൽക്കുകയാണ് 25 ലക്ഷത്തിലധികം പിഴ.2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിക്കുകയു ആറ് പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു.150 പേര്‍ ചികിത്സ തേടി.
മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം.മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























