സ്വര്‍ണക്കടത്തുകേസില്‍ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്...

സ്വര്‍ണക്കടത്തുകേസില്‍ ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് സത്യവാങ്മൂല നല്‍കി സ്വപ്ന സുരേഷ്. പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നും സ്വപ്ന. ഇതിനായി ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായി ചര്‍ച്ച നടത്തി. നളിനി നെറ്റോയും ശിവശങ്കരനും ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്‌തെന്നും എത്ര കേസുകള്‍ തന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
എന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും കുഴപ്പമില്ല. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മൊഴിയില്‍ നിന്നും താന്‍ പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താന്‍ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരന്‍ എങ്ങനെ അറിഞ്ഞു എന്നറിയില്ല.
https://www.facebook.com/Malayalivartha
























