തന്നെ അറിയില്ലെന്ന് പറഞ്ഞ പിണറായിയെ ഒന്നാം പ്രതിയാക്കി സ്വപ്‌നയുടെ മധുര പ്രതികാരം; പിണറായി ഇനി ശിഷ്ടകാലം ജയിലിലോ; പിണറായിയെ ഒന്നാം പ്രതിയായി പ്രവചിച്ചത് താനാണെന്ന് രമേശ് ചെന്നിത്തലയും

നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. പിന്നെ യുഎഇ കൗണ്‍സല്‍ ജനറല്‍ ഭാര്യ മകള്‍ എന്ന നിലയിലാണ് വരിക. എന്നാല്‍ ഈ കേസ് ആദ്യം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ തന്റെ ഓഫീസ് ആരോപണ നിഴലില്‍ വന്നിരുന്നു എങ്കിലും ചിത്രത്തിലേ ഇല്ലാതിരുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അന്ന് ഈ കേസിലെ ഒന്നാം പ്രതി പിണറായി വിജയനാണ് എന്നു പറഞ്ഞ ഒരാളേ ഉണ്ടായിരുന്നുള്ളൂ.. അത് മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. അന്ന് അദേഹത്തെ നോക്കി കോണ്‍ഗ്രസുകാര്‍ പോലും പറഞ്ഞിട്ടുണ്ടാകും ഇങ്ങനെ ഒന്നും ബ്ലണ്ടര്‍ അടിക്കല്ലേ നേതാവേ എന്ന്. എന്നാല്‍ ഇന്ന് ചെന്നിത്തലയുടെ വാക്കുകള്‍ പ്രസക്തമാവുകയാണ്.
അത് വീണ്ടും മാധ്യമങ്ങള്‍ക്കുമുന്നിലെത്തി ഓര്‍മിപ്പിക്കുന്നുണ്ട് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് 'സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് നേരത്തെ ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല. എന്നിലിപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇനിയും പലതും പുറത്ത് വരും. കൃത്യമായ അന്വേഷണം നടത്തണം. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനെ കുറിച്ചാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്'. അത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. അല്ലെങ്കിലിപ്പോള്‍ പത്രസമ്മേളനം നടത്തിയെനെയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സത്യം മൂടിവെക്കാന്‍ കഴിയില്ല. അത് സ്വര്‍ണ്ണ പാത്രത്തിലാണെങ്കിലും ബിരിയാണി പാത്രത്തിലായാലും കഴിയില്ലെന്ന മാസ്സ് ഡയലോഗടിച്ചാണ് ചെന്നിത്തല അവസാനിപ്പിച്ചത്.
സ്വപ്‌ന സുരേഷ് എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരിയാണി ചെമ്പിന്റെ വിശദാംശങ്ങളും ഉണ്ട്. കോണ്‍സുല്‍ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകള്‍ പോയിരുന്നത്.
കോണ്‍സുല്‍ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകള്‍ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറിച്ചിട്ടുണ്ട്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്.
ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു
ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇതിനായി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി. 2017 സെപ്റ്റംബറില്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയിലെ ചര്‍ച്ചയില്‍ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായും ചര്‍ച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.
ഷാര്‍ജ ഭരണാധികാരിയുടെ എതിര്‍പ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ബിരിയാണി ചെമ്പ് പരാമര്‍ശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലില്‍ ഉണ്ട്. എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകള്‍ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതില്‍ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം തന്നെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുമെന്ന് സ്വപ്ന സുരേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഇതിന് മറുപടിയെന്നോന്നം മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി 2020 ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha
























