വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നു; തടയാത്തത് ഇതുകൊണ്ടാണ് തുറന്നു പറഞ്ഞ് കോടിയേരി

മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ പറ്റാത്തതിനാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെക്കുറിച്ച് മുഖ്യമന്ത്രി മുന്‍കൂട്ടി അറിഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ യാത്ര തടയേണ്ടെന്ന് നിര്‍ദേശിച്ചെന്നും തിങ്കളാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ കോടിയേരി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളായ ഫര്‍സീന്‍ മജീദ്. നവീന്‍കുമാര്‍ എന്നിവരുടെ ഹര്‍ജി തള്ളിയത്. 26 വരെ ഇവരുടെ ജുഡിഷ്യല്‍ കസ്റ്റഡി തുടരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
നേരത്തെ പ്രോസിക്യൂഷന്‍ വാദജം അംഗീകരിച്ച് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു, മുഖ്യമന്ത്രിക്കെതിരെ പ്രതികള്‍ പാഞ്ഞെടുത്തുന്ന കുറ്റപത്രത്തിലെ വാദം സ്ഥിരീകരിച്ച് ഇന്‍ഡിഗോ അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോണ്‍ഗ്രസുകാരും പ്രതികളാണ്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ ആര്‍.കെ,യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവര്‍ക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























