എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി 99.26 ശതമാനം വിജയം..... 44,363 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്.... പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 16 മുതല്‍ 21 വരെ നല്‍കാം, സേ പരീക്ഷ ജൂലൈയില്‍

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി 99.26 ശതമാനം വിജയം..... 44,363 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്.... പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 16 മുതല്‍ 21 വരെ നല്‍കാം, സേ പരീക്ഷ ജൂലൈയില്‍
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളില്‍ 4,23,303 പേരും തുടര്‍പഠനത്തിന് യോഗ്യതനേടി. 44,363 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്
. കഴിഞ്ഞ വര്‍ഷം 1,25,509 കുട്ടികള്‍ ഫുള്‍ എ പ്‌ളസ് നേടിയിരുന്നു. 99.47 ആയിരുന്നു വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് ഇക്കുറി ഏറ്റവും ഉയര്‍ന്ന വിജയശതമാനം- 99.76. ഏറ്റവും കുറവ് വയനാട്ടില്‍-98.07. ഗ്രേസ് മാര്‍ക്ക് ഇല്ലാതിരുന്നിട്ടും കുട്ടികള്‍ മികച്ച മാര്‍ക്ക് നേടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി പ്രൈവറ്റ് പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 134 പേരില്‍ 96 പേരും ( 70.9%) പുതിയ സ്‌കീമില്‍ എഴുതിയ 275 പേരില്‍ 206 പേരും (74.91%) വിജയിച്ചു.
കോട്ടയത്തെ പാലയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- 99.4%. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങല്‍-97.98%. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ്-3024.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 16 മുതല്‍ 21 വരെ നല്‍കാം. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. ജൂലായില്‍ സേ പരീക്ഷ നടത്തും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുവരെ സേ പരീക്ഷ എഴുതാവുന്നതാണ്.
"
https://www.facebook.com/Malayalivartha
























