ഞെട്ടല്‍ വിട്ടുമാറാതെ.... നാലുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു.... മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച അച്ഛനെ പേടിച്ച് സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് സുഷ്വികയെ പാമ്പു കടിച്ചത്, കുഞ്ഞനുജത്തിയുടെ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ സഹോദരങ്ങള്‍

ഞെട്ടല്‍ വിട്ടുമാറാതെ.... നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. മകള്‍ സുഷ്വിക മരിച്ച സംഭവത്തില്‍ തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍ (37) ആണ് അറസ്റ്റിലായത്.
മദ്യപിച്ച് വീട്ടിലെത്തി ബഹളംവെച്ച സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് സുഷ്വികയെ പാമ്പു കടിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
സുരേന്ദ്രന്‍-സുജിമോള്‍ ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവളാണ് സുഷ്വിക. അച്ഛന്‍ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തില്‍ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങള്‍ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെയും സുജിമോള്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാര്‍ പോലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.
അതേസമയം കുഞ്ഞനുജത്തിയുടെ വേര്‍പാടില്‍ സഹോദരങ്ങള്‍ക്ക് സങ്കടം അടക്കാനാവുന്നില്ല. ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha
























