അവസാനം എല്ലാം മാറിമറിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതിൽ തുറന്നിരുന്നുവെന്ന് റിപ്പോർട്ട്! വിമാനം പറത്തിയ പൈലറ്റ് ഇൻഡിഗോ അധികൃതർക്കു കൈമാറിയ റിപ്പോർട്ട് പുറത്ത്....

കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് വിമാനത്തിന്റെ വാതിൽ തുറന്നിരുന്നുവെന്ന് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിമാനം പറത്തിയ പൈലറ്റ് ഇൻഡിഗോ അധികൃതർക്കു കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ വാതിൽ തുറന്നിരുന്നുവെന്ന് വ്യക്തമായതോടെ, പ്രവർത്തകർ മുദ്രാവാക്യം വിളിച്ച കുറ്റത്തിന്റെ കാഠിന്യം കുറയുമെന്നാണു ലഭ്യമാകുന്ന വിവരം. വാതിൽ തുറന്ന ശേഷം യാത്രക്കാർ അപമര്യാദയായി പെരുമാറിയാൽ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, പകരം വിമാനത്താവളത്തിലെ നടപടികളാണു ബാധകമാവുക. വിമാനത്തിന്റെ പിന്നിലെ വാതിലിനു തൊട്ടടുത്താണു മുഖ്യമന്ത്രി ഇരുന്നത് തന്നെ. പ്രവർത്തകരുടെ പ്രതിഷേധം ഏതാനും സെക്കൻഡുകൾ മാത്രമാണുണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ അനുവദിച്ചുള്ള സന്ദേശം നൽകിയിരുന്നു. പിന്നാലെ വാതിൽ തുറക്കാൻ കാബിൻ ക്രൂവിനു നിർദേശം നൽകുകയുണ്ടായി. വാതിൽ തുറന്ന ശേഷമായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളി വന്നത്. ഇവരെ ശാന്തരാക്കാൻ കാബിൻ ക്രൂ ശ്രമിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം പ്രതിഷേധം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നോ എന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇൻഡിഗോ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. വലിയ വാർത്താപ്രാധാന്യം നേടിയ വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ഇൻഡിഗോയുടെ പ്രതീക്ഷ എന്നത്. ചട്ടം നോക്കുകയാണെങ്കിൽ തന്നെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരേക്കാൾ അവരെ തള്ളി താഴെയിട്ട എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇൻഡിഗോ വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























