ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാർച്ചിനിടെ സംഘർഷം; എസ്‌ഐയ്ക്ക് മര്‍ദനമേറ്റു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്‌ഐയ്ക്ക് മര്‍ദനമേറ്റു. പൂന്തുറ എസ്‌ഐ വിമല്‍ കുമാറിനാണ് മർദനമേറ്റത്. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
എസ്‌ഐയ്ക്ക് വടികൊണ്ട് തലയ്ക്കടിക്കടിയേറ്റു. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു.
സമാനമായ സംഭവത്തില്‍, പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് എതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. പരിക്കേറ്റ എസ്‌ഐ വി എല്‍ ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























