ഇടുപ്പെല്ല് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരം; ചരിത്രനേട്ടവുമായി കാഞ്ഞിരപള്ളി ജനറൽ ആശുപത്രി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അതി സങ്കീർണ്ണമായ ഇടുപ്പ് എല്ല് വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.കിഴക്കൻ മേഖലയിൽ 125 വർഷം പിന്നിടുന്ന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ജനറൽ ആശൂപത്രിയിൽ ചെറുതും വലുമായ അനേകം ശസ്ത്രക്രിയ നടത്തിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഇടുപ്പ് എല്ല് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടന്നത്.
അസ്ഥിവിഭാഗം ഡോക്ടറന്മാരായ അനു ജോർജ് , ബാബു സെബാസ്റ്റ്യൻ, അനീഷ് വർക്കി എന്നിവരും , അനസ്‌തേഷ്യാ ഡോക്ടറന്മാരായ മിനി ജയകുമാർ , സുഹൈൽ, സിമി ലാൽ , കൂടാതെ സീനിയർ നേഴ്‌സിംഗ് ഓഫീസർ ഷാഹിന, നഴ്‌സിംഗ് ഓഫീസറന്മാരായ മഞ്ജു വി നായർ , ഷംസീനാ പി എ , ഷമീൻ നേഴ്‌സിംഗ് അസിസ്റ്റന്റുമാരായ ദിനേഷ് കുമാർ പി.ജെ, മിനിമോൾ പി.ബി , ബിന്ദു സി വി എന്നിവരുമാണ് ടീം അംഗങ്ങൾ. രോഗി സുഖം പ്രാപിച്ചു.
https://www.facebook.com/Malayalivartha
























