ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു മുൻ ഡിസിസി അംഗം മരിച്ചു

ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. കോരുത്തോട് സ്വദേശിയായ ഫിലിപ്പ് കോട്ടയിലാണ് (68) മരിച്ചത്. സംസ്‌കാരം ജൂൺ 16 വ്യാഴാഴ്ച രാവിലെ 11 ന് കോരുത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ പുളിന്താനത്ത് മേരിക്കുട്ടി (റിട്ട: അദ്ധ്യാപിക, ഗവ.ഹൈസ്‌ക്കൂൾ കുഴിമാവ് ) മകൾ ആശ ഫിലിപ്പ്.
കർഷക കോൺഗ്രസ് കോട്ടയം ജില്ലാ ഉപാധ്യക്ഷൻ , മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം, കോരൂത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം, കാഞ്ഞിരപള്ളി നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റിയിൽ ദീർഘകാലം ബ്ലോക്ക് ജനറൽ സെക്രട്ടറി, ഡി സി സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























