ഇടുക്കിയിൽ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു; ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍

മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത് തന്നെ. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുമുണ്ട്. ആനച്ചാല്‍ സ്വദേശിയായ ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തുവരുകയാണ്.
https://www.facebook.com/Malayalivartha
























