കടുവയുടെ സാന്നിധ്യം...! വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് കടുവയുടെ കാല്‍പാടുകളെന്ന് സ്ഥിരീകരിച്ചു, ഈര്‍പ്പമുള്ള പലസ്ഥലങ്ങളിൽ കാല്‍പാടുകള്‍ വ്യക്തം, അന്‍പത്താറില്‍ നാട്ടുകാർ അശങ്കയിൽ...!

വയനാട് അന്‍പത്താറ് ആശ്രമക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ഇതുവഴി യാത്ര ചെയ്തവരാണു കടുവയെ കണ്ടത്. തുടർന്ന് വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു കടുവയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചു. ഈര്‍പ്പമുള്ള പലസ്ഥലങ്ങളിലും കാല്‍പാടുകള്‍ വ്യക്തമാണ്.
അതേസമയം, വനാതിര്‍ത്തിയില്‍ നിന്നു കിലോമീറ്ററുകൾ അകലെ സുരഭിക്കവല പച്ചിക്കരമുക്കില്‍ വന്യജീവി പശുക്കിടാവിനെ കൊന്നു ഭക്ഷിച്ചു.രണ്ടുവയസ്സ് പ്രായമുള്ള കിടാവിനെ പുലിയെന്നു സംശയിക്കുന്ന വന്യജീവി കടിച്ചു വലിച്ചു കൊണ്ടുപോയത്.
മണിപ്പറമ്പില്‍ രാജന്റെ തൊഴുത്തില്‍ നിന്ന് ഇന്നലെ രാവിലെ കിടാവിനെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ 200 മീറ്റര്‍ അകലെ തോട്ടത്തില്‍ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി.ചെതലയം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി. ജഡാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ വന്യജീവി രാത്രി വീണ്ടും വരുമെന്നതിനാല്‍ സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























