എല്ലു ഡോക്ടറുണ്ടോ ? താലൂക്കാശുപത്രിയിലെ ഫോണില്‍ കോൾ; ലീവില്ലാത്ത ദിവസം ഉണ്ടാകും എന്ന് ജീവനക്കാരിയുടെ മറുപടി; ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആശുപത്രിയിലെ മറ്റൊരു ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു നോക്കിക്കോളു എന്ന് ധിക്കാരപരമായ മറുപടി; പെട്ടെന്ന് ഫോണ്‍ കട്ടുമായി; പിന്നെ സാമൂഹിക മാധ്യമങ്ങളിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്! ജീവനക്കാരിയുടെ പണിയും സ്വാഹാ

ഇത്തരക്കാരെ ഇങ്ങനയേ ശിക്ഷിക്കാനാകു. പോലീസും വേണ്ട കോടതിയും വേണ്ട. പൊതുജനത്തിന്റെ സമാന്യബുദ്ധിമതി. കൃത്യമായ വിചാരണ, അതിനേക്കാള്‍ കൃത്യമായ കുറ്റാരോപണം. പിന്നെ അധികൃതരുടെ ശിക്ഷയും. മതി. ധാരാളം. എന്തായാലും കൊയിലാണ്ടി ആശുപത്രിയില്‍ നടന്ന സംഭവം ചിരിക്കാനും ചിന്തിക്കാനും പൊതുജനത്തിന് ഒരു പോലെ അവസരമൊരുക്കുന്നതായി. സംഭവം ഇങ്ങനെ.
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഫോണില്‍ ഒരു പാവപ്പെട്ട രോഗിയുടെ കോള്‍ വരുന്നു. റിസീവര്‍ എടുത്തത് ഒരു ആശുപത്രി ജീവനക്കാരി. എല്ലു ഡോക്ടര്‍ ഉണ്ടോ എന്നു ചോദ്യം. ലീവില്ലാത്ത ദിവസം ഉണ്ടാകും എന്ന് ജീവനക്കാരിയുടെ മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആശുപത്രിയിലെ മറ്റൊരു ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു നോക്കിക്കോളു എന്ന് ധിക്കാരപരമായ മറുപടി. പെട്ടെന്ന് ഫോണ്‍ കട്ടു ചെയ്തു.
ജീവനക്കാരിയും രോഗിയും തമ്മിലുള്ള ഫോണ്‍സംഭാഷണം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രിയിലേക്ക് ഫോണ്‍വിളികളുടെ മഴയായി. വിളിക്കുന്നവര്‍ക്ക് ഒന്നേ അറിയേണ്ടു എല്ലു ഡോക്ടറുണ്ടോ. ഒരു ദിവസം അഞ്ഞൂറോളം കോളുകളാണ് എല്ലു ഡോക്ടറുണ്ടോ എന്ന ചോദ്യവുമായി വരുന്നത്.
പൊറുതി മുട്ടിയിരിക്കുകയാണിപ്പോള്‍ ആശുപത്രി ജീവനക്കാര്‍. സംഭവം ആശുപത്രിയെ പൊറുതി മുട്ടിച്ചിരിക്കുകയാണ്. ഇതോടെ നഗരസഭ അടിയന്തിരയോഗം വിളിച്ചു. ജീവനക്കാരിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇനിയെങ്കിലും സ്വസ്ഥമായിരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആശുപത്രിയിലെ ജീവനക്കാര്‍. എന്തായാലും അവര്‍ക്ക് അല്‍പം ആശ്വാസം.
https://www.facebook.com/Malayalivartha
























