മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം; യോധികന്റെ മൃതദേഹം ജീവനക്കാർ കണ്ടത് പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പിൽ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നു രാവിലെയാണ് സംഭവം നടന്നത്. പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പിലാണ് വയോധികന്റെ മൃതദേഹം ജീവനക്കാർ കണ്ടെത്തിയിരിക്കുന്നത്.
പിന്നാലെ ആശുപത്രി അധികൃതർ ഉടൻ തന്നെ ഗാന്ധിനഗർ പൊലീസിനെ വിവരം അറിയിച്ചു. വർഷങ്ങളായി ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന വൃദ്ധനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് എസ്എച്ച്ഒ കെ.ഷിജി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























