പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തി... ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തിയാണ്. 'നാടിന്റെ വികസനമാണ് പ്രവാസികള്‍ എപ്പോഴും പറയുന്നത്, അതിനൊരു തടസം നില്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ലോക കേരള സഭ ബഹിഷ്‌കരിക്കുകയും പ്രവാസികളെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാടില്‍ പ്രവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. രണ്ടുദിവസത്തെ ഭക്ഷണത്തിനായാണ് പ്രവാസികള്‍ ലോക കേരള സഭയ്ക്ക് എത്തുന്നതെന്നനിലയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നു. മുസ്ലിംലീഗ്, കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ പ്രതിനിധികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തി.
ബഹിഷ്‌കരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റും മുസ്ലിംലീഗ് ദേശീയ നിര്‍വാഹക സമിതിയംഗവും കെഎംസിസി പ്രതിനിധിയുമായ കെ പി മുഹമ്മദ് ലോക കേരള സഭ വേദിയില്‍ മറുപടി നല്‍കി. സമ്മേളനത്തോട് വിയോജിപ്പില്ലെന്നും പാര്‍ടിയുടെ പിന്തുണയോടെയാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഭക്ഷണം നല്‍കുന്നതിനെ ധൂര്‍ത്തെന്ന് പറഞ്ഞ് പ്രവാസികളുടെ മനസ്സ് ദുഃഖിപ്പിക്കരുതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി പറഞ്ഞു. ഭക്ഷണത്തിന്റെ കണക്കുനിരത്തുന്നത് കേരള സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് സ്പീക്കര്‍ എം ബി രാജേഷും പ്രവാസികളുടെ മഹാസംഗമമാണിതെന്ന് വ്യവസായി ഡോ. ബി രവിപിള്ളയും പറഞ്ഞു.
https://www.facebook.com/Malayalivartha
























