സ്വര്‍ണക്കടത്തുകേസ്... സ്വപ്ന സുരേഷ് ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഇഡി

സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തുകളില്‍ നേരിട്ട് ഹാജരാകണമെന്ന് ഇഡി. അടുത്ത ബുധനാഴ്ച ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇഡിക്കുമുന്നില്‍ ഹാജരാകുമെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയില്‍ നല്കിയിട്ടുണ്ട്.
2016ല്‍ മുഖ്യമന്ത്രി ദുബായില്‌പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില് കറന്‌സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്കാനിങ് മെഷീനില് ആ ബാഗ് സ്‌കാന് ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. നിരവധി തവണ കോണ്‍സുല്‍ നറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു.
അതിനിടെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ്.നായര്‍ നല്‍കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂവെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രഹസ്യമൊഴി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സമാനമായ ആവശ്യം ഉന്നയിച്ച് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു. പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന സെന്‍ഷന്‍ കോടതി തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.
സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ഇക്കാര്യത്തില്‍ വിശദമായ വിവരങ്ങളറിയാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് സരിത എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് ഈ കേസില്‍ അന്വേഷണം നടത്തുന്നില്ല. ഇ ഡിയാണ് ഈ കേസിലെ അന്വേഷണ ഏജന്‍സി. അതിനാല്‍ ഇ ഡിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗൂഢാലോചനാ കേസില്‍ സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറയാന്‍ പി സി ജോര്‍ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത മൊഴി നല്‍കിയിരുന്നു. സ്വപ്ന സുരേഷ്, പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരാണ് എന്നിവരാണ് ഈ നീക്കത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തോട് സരിത പറഞ്ഞിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്.
https://www.facebook.com/Malayalivartha
























