Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'അഗ്‌നിപഥില്‍ ചേരണം, ഇത് യുവാക്കള്‍ക്കുള്ള സുവര്‍ണ്ണാവസരം!! മോഹന്‍ലാലിനുണ്ടായ അനുഭവം കണ്ട് അന്ന് രോമാഞ്ചം വന്നു'; യുവാവിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു..

18 JUNE 2022 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..

ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..

15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങളും പലര്‍ക്കും ജീവന്‍ വരെ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും രാജ്യത്ത് അരങ്ങേറി.. ഇപ്പോഴിതാ യുവാക്കള്‍ ഈ അവസരം വിനിയോഗിക്കണം എന്ന് ചൂണ്ടിക്കാട്ടി യുവ എഴുത്തുകാരന്‍ ആര്‍. രാമാനന്ദ് രംഗത്തെത്തിയിരിക്കുകയാണ്.  

ആര്‍മിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവവും നടന്‍ മോഹന്‍ലാലുമായി ഒരിക്കല്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ അനുഭവവുമാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്.



സൈനിക സേവനത്തെ മറ്റു ജോലികളെക്കാള്‍ മഹത്വവത്കരിച്ച് കൊണ്ടല്ല പറയുന്നതെന്നും ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിതെന്നും ആര്‍. രാമാനന്ദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ആര്‍. എന്റെ അഗ്‌നിപഥ് എന്ന് തുടങ്ങുന്ന രാമാനന്ദിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്..


എന്റെ അഗ്‌നിപഥ്

പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാം എന്ന ആഗ്രഹം ഉദിച്ചത്. ടെറിട്ടോറിയല്‍ ആര്‍മി തെരഞ്ഞെടുക്കാന്‍ കാരണം രണ്ടുമാസം സൈനിക സേവനവും ബാക്കിയുള്ള സമയം ആദായകരമായ മറ്റു ജോലികളും ചെയ്യാമെന്നുള്ള സൗകര്യമായിരുന്നു . എന്നെ സംബന്ധിച്ച് രണ്ടുവര്‍ഷം സിവില്‍ സര്‍വീസ് പഠനകാലയളവില്‍ എല്ലാവര്‍ഷവും രണ്ടുമാസം ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് ബാക്കിയുള്ള സമയം പഠിക്കാം എന്നുള്ള പദ്ധതിയായിരുന്നു മനസ്സില്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ അപ്ലൈ ചെയ്തു ബാംഗ്ലൂര്‍ ദേവനഹള്ളിയിലെ പാരാറെജിമെന്റ് ടെയ്‌നിംഗ് കേന്ദ്രത്തില്‍ എഴുത്തു പരീക്ഷ നടന്നു .

പൊരിവെയിലില്‍ ഒരു മൈതാനത്ത് കസേരകളും മേശകളും ഇട്ട്, ഒരു പന്തല്‍ പോലും മറച്ചു കെട്ടാതെ ആയിരുന്നു പരീക്ഷ. ഉച്ച നേരത്തെ ആ വെയില്‍ താപമേറ്റ് ബോധരഹിതരായ രണ്ടുമൂന്നു പേരെ ഞാന്‍ ഓര്‍ക്കുന്നു. ആ സന്ദര്‍ഭം തന്നെ ഇനിയുള്ള അഗ്‌നിപഥം എങ്ങനെ ആയിരിക്കും എന്ന ഒരു സൂചന പോലെ എനിക്കനുഭവപ്പെട്ടു കൊണ്ടിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ സെലക്ടട് ആയി.



18 ഫെബ്രുവരി 2012 ന് ദക്ഷിണ മേഖലയുടെ സൈനിക ആസ്ഥാനമായ പൂണെ സതേണ്‍ കമാന്‍ഡ് പേഴ്‌സണല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുമ്ബില്‍ ഹാജരാവണം. ടെറിട്ടോറിയല്‍ ആര്‍മി ആയതുകൊണ്ട് പ്രായത്തില്‍ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയിരുന്നു എന്നു കരുതണം. ആര്‍മി അതിലെ എല്ലാ ആഥിത്യ മര്യാദയോടും കൂടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ ഞാന്‍ ചെന്നിരുന്നു , പട്ടാളത്തിലെ ഉയര്‍ന്ന രണ്ടു ഉദ്യോഗസ്ഥരും ( റാങ്ക് ഞാനോര്‍ക്കുന്നില്ല ) ഒരു സിവിലിയനും ( സൈക്കോളജിസ്റ്റ് ആണ് എന്നാണ് എന്റെ ഓര്‍മ്മ) അഭിമുഖത്തിനു ഇരുന്നു. അവര്‍ എന്നോട് എന്തിനാണ് ആര്‍മിയില്‍ ചേരുന്നത് എന്നാണ് ആദ്യം ചോദിച്ചത്, ഞാന്‍ പറഞ്ഞു എനിക്ക് സൈനികനായി രാഷ്ട്രത്തെ സേവിക്കാന്‍ താല്പര്യമുണ്ട് എന്നാണ്.

ഉടനെ അവര്‍ ചോദിച്ചു അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ടെറിട്ടോറിയല്‍ ആര്‍മി തെരഞ്ഞെടുത്തത്, നിങ്ങളുടെ പ്രായം വച്ച് , വിദ്യാഭ്യാസം വെച്ച് കമ്‌ബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (CDS)
നോക്കാമായിരുന്നില്ലേ. സത്യത്തില്‍ എന്റെ പദ്ധതി രണ്ടുമാസം സര്‍വീസും ബാക്കിസമയം സിവില്‍ സര്‍വീസ് പഠനവും ആയിരുന്നല്ലോ. ഒടുവില്‍ ഞാന്‍ ആ സത്യം അവരോട് പറഞ്ഞു. അവര്‍ ചിരിച്ചു, നിങ്ങള്‍ കമ്മീഷന്‍ഡ് ആകുമ്‌ബോള്‍ നിങ്ങള്‍ ലഫ്റ്റനന്റ് ആണ്, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രായം വെച്ച് ബ്രിഗേഡിയര്‍ വരെ ആകാന്‍ സാധിക്കും പിന്നെ എന്തിന് സിവില്‍സര്‍വീസ് എന്നാണ്? പക്ഷേ അന്നത്തെ എന്റെ ബോധ്യം എന്നെ പൂര്‍ണസമയ പട്ടാളക്കാരന്‍ ആകുന്നതില്‍ നിന്ന് വിലക്കി. ഞാന്‍ സതേണ്‍ കമാന്‍ഡില്‍ നിന്ന് പടിയിറങ്ങി .

 

വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ ചെല്ലുന്നത് അനിയന് ആര്‍മി മെഡിക്കല്‍ സര്‍വീസില്‍ ചേരാനുള്ള പരീക്ഷയുടെ സമയത്താണ്. സതേണ്‍ കമാന്‍ഡ് , ചിലപ്പോഴൊക്കെ തോന്നും ഒരു നഷ്ടമായിരുന്നു എന്ന്, ഇനിയും പോകാന്‍ സാധിക്കും ഒരുപക്ഷേ ഇനിയും ഞാന്‍ ജോയിന്‍ ചെയ്‌തെന്നും വരാം. അതൊക്കെ ആര്‍ക്കറിയാം.

മാനന്തവാടിയിലെ ഹില്‍ബ്ലൂംസ് സ്‌കൂളില്‍ ഞാന്‍ പ്ലസ്ടുവിന് പഠിപ്പിച്ച അര്‍ജുന്‍ പ്രദീപ് ഒരാഴ്ച മുമ്ബ് എന്നെ വിളിച്ചിരുന്നു. പരിചിതമല്ലാത്ത ഒരു നമ്ബറില്‍ നിന്ന് വന്ന് ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് തലയ്ക്ക് കേട്ടത് സാര്‍ ഞാന്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ പ്രദീപ് ആണ് എന്നാണ്, കേള്‍ക്കുമ്‌ബോള്‍ അതില്‍ ഒരു വലിയ സുഖമുണ്ട്, അഭിമാനമുണ്ട്. അന്ന് ലെഫ്റ്റനന്റ് ആയി ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് മേജര്‍ ആകേണ്ട സമയമായി എന്നൊര്‍ക്കുമ്‌ബോള്‍ ഒരു ചെറിയ നഷ്ട്ടബോധവും.


അഗ്‌നിപഥിനെ കുറിച്ച് വിവാദങ്ങള്‍ കത്തിപ്പടരുന്ന സമയത്ത് എനിക്ക് പറയാനുള്ളത് യുവാക്കള്‍ ഈ അവസരം വിനിയോഗിക്കണം എന്നാണ് . സൈനിക സേവനത്തെ മറ്റു ജോലികളെക്കാള്‍ മഹത്വവത്കരിച്ച് കൊണ്ടല്ല പറയുന്നത്. ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിത് എന്നതുകൊണ്ടാണ്. വെറുതെ കിട്ടുന്നതല്ല അര്‍ഹതയുള്ളവര്‍ മത്സരിച്ച് നേടേണ്ടതാണത്.

എന്റെ സുപിരിയര്‍ ആയിരുന്ന മേജര്‍ സ്റ്റാന്‍ലി ജോണ്‍സണ്‍ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് 'ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആര്‍മിയിലെ ഓഫീസര്‍മാരുടെ അനുപാതം വളരെ കുറവാണ്, ഓരോ വര്‍ഷവും ടടB കളിലൂടെ ആയിര കണക്കിന് മത്സരാര്‍ത്ഥികള്‍ ഓഫീസറാവാന്‍ മത്സരിക്കുന്നുണ്ട് , ഒരാളെ പോലും തിരഞെടുക്കാത്ത SSB കളുണ്ടാവും , പട്ടാളം അര്‍ഹതയില്ലാത്ത ഒരാളെയും ഒഴിവു നികത്താനായി തിരഞ്ഞെടുക്കില്ല '. അതുകൊണ്ട് സൈന്യത്തില്‍ ആരെങ്കിലും നുഴഞ്ഞ് കയറുമെന്ന് ഓര്‍ത്ത് ആരും ദു:ഖിക്കേണ്ട.



ഒരു അനുഭവം കൂടെ പങ്കുവയ്ക്കാം . ലാലേട്ടന്റെ ഒപ്പമുള്ള ഒരു അനുഭവമാണിത് . ഒടിയന്റെ ഷൂട്ട് വാരണാസിയില്‍ നടക്കുന്ന സമയത്ത് തിരിച്ചു നാട്ടിലേക്കുള്ള ഫ്‌ലൈറ്റ് കയറാന്‍ ഞങ്ങള്‍ പുറപ്പെടുകയായിരുന്നു. രണ്ടു കാറുകള്‍ ഉണ്ടായിരുന്നു. ആദ്യത്തേതില്‍ ലാലേട്ടന്റെ സഹായികളും മറ്റുള്ളവരും, പുറകിലത്തെ കാറില്‍ ലാലേട്ടന്റെ ഒരു സുഹൃത്തും ഞാനും ലാലേട്ടനും ആയിരുന്നു ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടിലെത്തി നോക്കുമ്‌ബോള്‍ ലാലേട്ടന്റെ കയ്യില്‍ ഐഡി കാര്‍ഡില്ല, ഐഡി കാര്‍ഡുമായി ലാലേട്ടന്റെ സഹായി ലിജു മുന്നേ അകത്തേക്ക് കയറി പോയിരുന്നു. ലാലേട്ടന്‍ കുറേ തിരഞ്ഞു ഒരു ഐഡി കാര്‍ഡും കയ്യിലില്ല.

തിരച്ചിലിനൊടുവില്‍ കിട്ടിയത് ലെഫ്റ്റനന്റ് കേണല്‍ എന്ന സൈന്യത്തിന്റെ ഐഡി കാര്‍ഡ് ആയിരുന്നു ലാലേട്ടന്‍ അത് കാണിച്ചു. സിനിമയില്‍ ലാലേട്ടനു സല്യൂട്ട് കിട്ടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും . പക്ഷേ ഒട്ടും പരിചയമില്ലാത്ത ആ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ നാലുപേര്‍ ഐഡി കണ്ട ഉടനെ അദ്ദേഹത്തിനെ ആദരിച്ചു. രോമാഞ്ചം ഉണ്ടാക്കുന്ന ഒരു കാഴ്ചയായിരുന്നു ഞാന്‍ അന്ന് കണ്ടത്. ലെഫ്റ്റ് കേണല്‍ മോഹന്‍ലാല്‍ അകത്തേക്ക് കയറി വന്നു എന്നോട് ചോദിച്ചു നിങ്ങള്‍ക്കും കിട്ടുമായിരുന്നില്ലേ സല്യൂട്ട് എന്ന് .

അഗ്‌നിവീരന്മാര്‍ സൈനിക സേവനത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക് വരുമ്‌ബോള്‍ അറിയാം രാജ്യം അവരെ എങ്ങനെ ആദരിക്കും എന്ന്. നിര്‍ബന്ധിതമല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ മൂന്നുനാലു വര്‍ഷം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കാം .



ഇങ്ങനെയാണ് രാമാനന്ദ് പോസ്റ്റിട്ടത്. എന്തായാലും കേരളത്തിലുള്ള യുവാക്കള്‍ ഇപ്പോള്‍ രാമാനന്ദിന്റെ ഈ പോസ്റ്റ് ചര്‍ച്ചയാക്കിയിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 minute ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (13 minutes ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (24 minutes ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (28 minutes ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (44 minutes ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (47 minutes ago)

CPI ചരിത്രപരമായ നീക്കം  (49 minutes ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (56 minutes ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (1 hour ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (1 hour ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 hour ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (1 hour ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (1 hour ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (2 hours ago)

Malayali Vartha Recommends