മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു കതിനാവെടിയായി മാറിയിരിക്കുകയാണ്; ഒന്നും രണ്ടും സമ്മേളന തീരുമാനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ആരും അവതരിപ്പിച്ചില്ല; കുറെ പ്രാഞ്ചിയേട്ടന്മാരുടെ പ്രസംഗ മത്സരം മാത്രമാണ് നടന്നത്; പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു കതിനാവെടിയായി മാറിയിരിക്കുകയാണ് എന്ന പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു കതിനാവെടിയായി മാറിയിരിക്കുകയാണ്.
ഒന്നും രണ്ടും സമ്മേളന തീരുമാനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ആരും അവതരിപ്പിച്ചില്ല. കുറെ പ്രാഞ്ചിയേട്ടന്മാരുടെ പ്രസംഗ മത്സരം മാത്രമാണ് നടന്നത്. പ്രവാസി നിക്ഷേപങ്ങൾക്ക് സർക്കാർ സുരക്ഷ നൽകുന്നില്ലെന്ന് നോർക്ക വൈസ് ചെയർമാൻ എം എ യുസഫലിക്ക് പറയേണ്ടി വരുന്നു. അകാരണമായുള്ള സ്റ്റോപ്പ് മെമ്മോ യാണ് പ്രശ്നം.
വ്യവസായ നിക്ഷേ സൗഹൃദത്തിൽ കേരളം ഇപ്പോൾ ഇന്ത്യയിൽ ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ചുവന്ന കൊടിയെ ഭയന്നാണ് നിക്ഷേപത്തിന് പ്രവാസികൾ മടിക്കുന്നത്. ലോക കേരള സഭ ഒരു നിഷ്ക്രിയ സഭയാണ്. സമീപന രേഖ ഒട്ടും പ്രായോഗികമല്ല. കോടികൾ പൊടിപൊടിച്ചത് മിച്ചം. യുട്യൂബ് കാണുക. യോജിപ്പുള്ളവർ ഷെയർ ചെയ്യുമല്ലോ.
https://www.facebook.com/Malayalivartha


























