വ്യത്യസ്തതകളാണ് ഈ ലോകത്തെ കളർ ആക്കുന്നത്...ജീവൻ നൽകുന്നത്!!! ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ടുതന്നെ തുടങ്ങി; ആ കാർക്കിച്ചു തുപ്പിയ പ്രയോഗം അലീനയെ സീസൺ 2ൽ ചെയ്തത് ചോദ്യം ചെയ്തിരുന്നു ; പ്രേക്ഷകർക്കു വേണ്ടി ലാലേട്ടൻ ചോദിക്കണമായിരുന്നു; ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാൻ കരുതി; ഒരാൾക്ക് മാത്രമല്ല രണ്ട് പേർക്കും; അത്രയ്ക്ക് വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും; നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ

ബിഗ്‌ബോസിലിൻലാൽ സർ വരുന്ന ദിവസമായിരുന്നു . ഈ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് വാചാലയായിരിക്കുകയാണ് നടി അശ്വതി. ഇതിനെ കുറിച്ച് വിശദമായി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് നടി. അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വ്യത്യസ്തതകളാണ് ഈ ലോകത്തെ കളർ ആക്കുന്നത്..ജീവൻ നൽകുന്നത്!!! ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ടുതന്നെ തുടങ്ങി... പക്ഷെ ലക്ഷ്മിയേച്ചിയുടെയും റിയാസിന്റെയും വാക്കുകളും തർക്കങ്ങളും ഉപയോഗിച്ച വാക്കുകളും എല്ലാം സകലരോടും അഭിപ്രായം ചോദിച്ചു വന്നപ്പോഴേക്കും തുടക്കമിട്ട ചൂട് ആറിപ്പോയോ എന്നെനിക്ക് തോന്നി(ആ വീടിന്റെ ഉള്ളിലെ മരത്തിനോടും സോഫയോടും മാത്രമേ അഭിപ്രായം ചോദിക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു .
മാത്രമല്ല 8 പേര് മാത്രം ആയതോണ്ട് പെട്ടന്ന് തീർന്നു 16 പേര് വല്ലോം ഉണ്ടായിരുന്നേൽ ഒരൊറക്കം കഴിഞ്ഞ് എണീറ്റു വന്നാലും തീരില്ലായിരുന്നു). ആ കാർക്കിച്ചു തുപ്പിയ പ്രയോഗം അലീനയെ സീസൺ 2ൽ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ അതെങ്കിലും പ്രേക്ഷകർക്കു വേണ്ടി ലാലേട്ടൻ ചോദിക്കണമായിരുന്നു. ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാൻ കരുതി.
ഒരാൾക്ക് മാത്രമല്ല രണ്ട് പേർക്കും.അത്രയ്ക്ക് വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും. പഷ്കെ ബലൂണിലെ കാറ്റു പോണപോലെ ശ്യൂ.... ന്നു കാര്യം തീർത്തു ലാലേട്ടൻ പോയി.ഇപ്പെങ്ങനിരിക്കണ്!!! ധന്യ അടിപൊളി ആയി പ്രതികരിച്ചു തുടങ്ങിയല്ലോ... ഒരുപക്ഷെ ആദ്യം തൊട്ടേ പ്രതികരിച്ചിരുന്നെങ്കിൽ സേഫ് ഗെയിംർ എന്നു ആരും പറയാൻ വരില്ലായിരുന്നു.
നല്ലത് ഇങ്ങനെ തന്നെ ബാക്കിയുള്ള ദിവസം മുന്നോട്ടു പോകട്ടെ (എന്റെ ടോപ് 5 പ്രെഡിക്ഷനിൽ ഉള്ളവർ നല്ലപോലെ നിൽക്കണം എന്ന ഒരു കുഞ്ഞു കുശുമ്പ് ഇല്ലാതില്ലാതില്ലാ ട്ടോ ) "വിശ്വാസം, വിശ്വാസമില്ലായ്മ" കളിച്ചതിൽ എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കിൽ : ആരെയും വിശ്വസിക്കരുത് ആ വീട്ടിൽ ആ വീട്ടിലെ പാത്രങ്ങളെ പോലും വിശ്വസിക്കരുത്(ആ വീട്ടില് മാത്രല്ല.. പുറത്താണേലും) അങ്ങനെ ലാലേട്ടൻ പോയി...നാളെ ജനവിധി കിട്ടിയ ആളാരാണെന്നു എല്ലാവരും ഈ സമയം കൊണ്ട് അറിഞ്ഞുകാണും. അതിനെ കുറിച്ച് നാളെ എഴുതാം.അപ്പോൾ ശുഭരാത്രി .
https://www.facebook.com/Malayalivartha


























