കണ്ണീരോടെ... തെരുവുനായ്ക്കളെ കൊല്ലാനായി വീട്ടുവളപ്പില്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ ദാരുണാന്ത്യം, സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണീരോടെ... തെരുവുനായ്ക്കളെ കൊല്ലാനായി വീട്ടുവളപ്പില്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ ദാരുണാന്ത്യം, സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ഇദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണ് വീട്ടുവളപ്പില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവമുണ്ടായത്.
സഹജന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍നിന്നു ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വീട്ടു വളപ്പിലാണു താമസിച്ചു പോന്നത്.
വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാര്‍ ഒരുക്കിയ കെണിയില്‍പെട്ടാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി.
" f
https://www.facebook.com/Malayalivartha


























