അന്തിമവാദം ഇന്നലെ പൂര്‍ത്തിയായി.... നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിചാരണക്കോടതി 28-ന് വിധി പറയും...

അന്തിമവാദം ഇന്നലെ പൂര്‍ത്തിയായി.... നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിചാരണക്കോടതി 28-ന് വിധി പറയും...
കേസില്‍ പ്രതിയായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ശരത്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാംപിളുകള്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ച ഹര്‍ജി പരിഗണിക്കവേ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോഡ് ചെയ്ത തീയതി കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണം. ഈ ശബ്ദസന്ദേശങ്ങള്‍ റെക്കോഡ് ചെയ്ത തീയതി വളരെ പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്ടോപ്പ് കണ്ടെത്താനായോ എന്നും ചോദ്യമുന്നയിച്ചു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ പറഞ്ഞു.
പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന തരത്തിലാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ശബ്ദം കേള്‍ക്കാന്‍ ബുദ്ധിമുട്ടായതിനാലാണിത് ചെയ്തത്.
ഫോണിലെ പഴയ ഫയലുകള്‍ നീക്കം ചെയ്യുന്നതിന് ബോധപൂര്‍വമായ ശ്രമം നടന്നത് പ്രോസിക്യൂഷന്‍ വീണ്ടും ചൂണ്ടിക്കാട്ടി. ഫോണിലേക്ക് തുടര്‍ച്ചയായി വീഡിയോ ഫയലുകള്‍ അയക്കുകയും ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂര്‍ 15 മിനിറ്റില്‍ 152 ഫയലുകള്‍ അയച്ചിട്ടുണ്ട്. പരിശോധനാ കാലയളവിലെ തീയതിയില്‍ രണ്ട് ഫയലുകള്‍ ഡിലീറ്റ് ചെയ്തതായി കാണുന്നതുമായി ബന്ധപ്പെട്ടും കോടതി സംശയമുന്നയിച്ചിരുന്നു.
ദിലീപിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ഹാജരായത്. ജാമ്യവ്യവസ്ഥകളുടെ ലംഘനം നടന്നിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ ദിലീപിനോട് ബാലചന്ദ്രകുമാര്‍ ഭീഷണി മുഴക്കിയതും കോടതിയില്‍ ചൂണ്ടിക്കാട്ടി. വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹര്‍ജി വിധി പറയാനായി മാറ്റിവെച്ചത്.
" f
https://www.facebook.com/Malayalivartha


























