തിരുവനന്തപുരത്ത് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി... മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി, പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

തിരുവനന്തപുരത്ത് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് മുന്‍ അംഗവുമായ ആയൂര്‍ക്കോണം നന്ദനത്തില്‍ അജയകുമാറിന്റെ (66) മൃതദേഹമാണ് മണ്ണാമൂല ഇരുമ്പനത്ത് ലെയ്നിലെ പറമ്പിലാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11മണിയോടെ മൃതദേഹം കണ്ടെത്തിയ പറമ്പിന് സമീപത്തെ പുരയിടത്തിന്റെ ഉടമസ്ഥന്‍, തന്റെ സ്ഥലം വൃത്തിയാക്കാനായി എത്തിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടത്. രണ്ടു ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്.
.സ്ഥലത്തെത്തിയ പൊലീസിന് ഇദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പേരൂര്‍ക്കട പൊലീസ് . അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച നെടുമങ്ങാട് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അജയകുമാര്‍ ഉച്ചയോടെ അവിടെ നിന്ന് ഇറങ്ങി. വര്‍ഷങ്ങളായി ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു താമസിച്ചു പോന്നത്. വട്ടിയൂര്‍ക്കാവിലേത് അജയകുമാറിന്റെ കുടുംബവീടാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha


























