Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

പിണറായിയുടെ മൂക്കിന് താഴെ ബഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം; പോരിനിറങ്ങി ടെക്‌നോപാര്‍ക്ക്; ജനങ്ങളുടെ പണം പോകുന്ന വഴിയേ

23 JUNE 2022 07:26 AM IST
മലയാളി വാര്‍ത്ത

മുന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നടത്തിയത്  ശുദ്ധ തോന്നിവാസം. സ്വന്തം ഭാര്യ ജോലി ചെയ്യുന്നതുകൊണ്ട് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷയ്ക്കായി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് അവശ്യപ്പെട്ടതില്‍ അധികം പൊലീസിനെ നല്‍കി 1.70 കോടി രൂപയുടെ അധിക ബാധ്യത ഖജനാവിനുണ്ടാക്കിവച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ നടപടികള്‍ക്ക് മുതിരുകയാണ് ഡിജിപി അനില്‍കാന്ത്.

ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയതോടെയാണ് ഈ വിഷയം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുന്നത്. അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാര്‍ക്കില്‍ നിന്നു ഡിജിപി അനില്‍കാന്ത് പിന്‍വലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരെ കുറിച്ചാണ് വിവാദം. തങ്ങള്‍ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നല്‍കിയതെന്നാണു ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ അവര്‍ പണം നല്‍കില്ലെന്ന നിലപാടിലാണ്. എന്നാല്‍ ഇവര്‍ വാക്കാല്‍ ആവശ്യപ്പെട്ട പ്രകാരമാണ് അധിക പൊലീസിനെ നല്‍കിയതെന്നു ബെഹ്‌റയും അനില്‍ കാന്തിനെ അറിയിച്ചു.


ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പൊലീസിനു കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്കായി പൊലീസിനു ടെക്‌നോപാ!ര്‍ക്ക് പണം നല്‍കുമെന്നു വ്യക്തമാക്കി 2017ല്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. 22 പൊലീസുകാരെയാണു ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ 40 പേരെ നിയോഗിച്ചു ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. 18 വനിതാ പൊലീസുകാരെയാണ് അധികമായി നല്‍കിയത്.

സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയായിരുന്നു ഇത്. ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കുന്നത്. എല്ലാവര്‍ഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ടെക്‌നോപാര്‍ക്കിനു കത്തു നല്‍കി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാര്‍ക്കു ശമ്പളം നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി. കുടിശിക കുമിഞ്ഞിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനില്‍ കാന്ത് പിന്‍വലിച്ചു.

അതേസമയം സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാര്‍ക്കു ശമ്പളം നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി. ുടിശിക കൂടിയിട്ടും അധികമായി നിയോഗിച്ചവരെ ബെഹ്‌റ പിന്‍വലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനില്‍ കാന്ത് പിന്‍വലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ബെഹ്‌റയെ വെട്ടിലാക്കുന്നത്. ടെക്‌നോപാര്‍ക്ക് വേണ്ടെന്ന് പറഞ്ഞിട്ടും 18 പേരെ എന്തിനാണ് നിയോഗിച്ചതെന്നതാണ് ഉയരുന്ന ചോദ്യം. ഈ വിഷയത്തില്‍ തനിക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ഡിജിപി അനില്‍കാന്തിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുന്നതും എന്തു നടപടി എടുക്കണമെന്ന് ചോദിക്കുന്നതും. ഇതോടെ പന്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോര്‍ട്ടിലെത്തി.

ബെഹ്‌റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തില്‍ 1.70 കോടി ടെക്‌നോപാര്‍ക്ക് നല്‍കണമെന്നു ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതു നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് കടുത്ത നിലപാടെടുത്തു. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരില്‍ നിന്നു പണം ഈടാക്കണമെന്നു എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ഡിജിപിയെ അറിയിച്ചു. അക്കൗണ്ടന്റ് ജനറല്‍ ഈ ക്രമക്കേടു കണ്ടുപിടിച്ചാല്‍ പ്രശ്‌നമാകുമെന്ന് പൊലീസ് ഉന്നതര്‍ക്കും ബോധ്യപ്പെട്ടു. തുടര്‍ന്നാണു ആഭ്യന്തര വകുപ്പിനു കത്തെഴുതി അനില്‍ കാന്ത് തന്റെ ഭാഗം ശരിയാക്കുന്നത്.

ഏറെ കാലം കേരളാ പൊലീസിനെ നയിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. അന്നൊന്നും വലിയ വിവാദങ്ങളില്‍ ചെന്നു പെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായും അറിയപ്പെട്ടു. നിലവില്‍ കൊച്ചി മെട്രോയുടെ ചുമതലക്കാരനാണ്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കടത്തില്‍ അടക്കം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കി കൂടെ നിന്ന ബെഹ്‌റയ്‌ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്നത് ഏറെ നിര്‍ണ്ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (7 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (10 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (10 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (12 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends