Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കണ്ണീരടക്കാനാവാതെ.... അച്ഛനോടൊപ്പം കാറില്‍ കയറി പോകവേ പതിനൊന്നുകാരന്‍ അറിഞ്ഞിരുന്നില്ല ഇത് അവസാനയാത്രയാണെന്ന്..... മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു, പോസ്റ്റിനു താഴെ നിരവധി ആളുകള്‍ കമന്റുകള്‍ ഇട്ടെങ്കിലും അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്

23 JUNE 2022 07:40 AM IST
മലയാളി വാര്‍ത്ത

കണ്ണീരടക്കാനാവാതെ.... അച്ഛനോടൊപ്പം കാറില്‍ കയറി പോകവേ പതിനൊന്നുകാരന്‍ അറിഞ്ഞിരുന്നില്ല ഇത് അവസാനയാത്രയാണെന്ന്..... മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു, പോസ്റ്റിനു താഴെ നിരവധി ആളുകള്‍ കമന്റുകള്‍ ഇട്ടെങ്കിലും അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്.

ടാങ്കര്‍ ലോറിയിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റിയാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. കാറില്‍ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസില്‍(കേശവഭവന്‍)നിന്ന് പേരൂര്‍ക്കട നെട്ടയം മണികണ്ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകന്‍ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ മാമം പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.

 



എറണാകുളത്തുനിന്ന് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചുകയറ്റിയാണ് അപകടം നടന്നത്. ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. യാത്രക്കാരും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ഇരുവരെയും ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


പ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കാറിനുള്ളില്‍നിന്ന് പോലീസിനു ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 'എന്റെയും എന്റെ മക്കളുടെയും മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നപേക്ഷിക്കുന്നു' എന്ന കുറിപ്പും ഏതാനുംപേരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.



പ്രകാശ് നെടുമങ്ങാട് കരുപ്പൂരിനു സമീപം മദര്‍തെരേസ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിയിരുന്നു. മൂന്നു വര്‍ഷം മുമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് പേരൂര്‍ക്കടയിലേയ്ക്ക് താമസം മാറിയത്. പ്രകാശിന്റെ ഭാര്യ ശിവകല ബഹ്‌റൈനിലാണ്. കുടുംബപ്രശ്നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായാണ് സൂചനകള്‍ . പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവദേവ്.


ഉറച്ച ഒരു തീരുമാനമെടുത്തു കൊണ്ടാണ് മകനെയും കൂട്ടി കാറില്‍ പുറപ്പെട്ടത്. വട്ടിയൂര്‍ക്കാവിലെ വാടകവീട്ടില്‍ നിന്നും ആറ്റിങ്ങല്‍ മാമംവരെയായിരുന്നു അതിന്റെ ദൂരം. അച്ഛന്‍ മരണവഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ശിവദേവെന്ന കൊച്ചുമിടുക്കന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല.



ചൊവ്വാഴ്ച രാത്രിയില്‍ മാമത്തുണ്ടായ അപകടത്തില്‍ മരിച്ച നെടുമങ്ങാട് കരുപ്പൂര് ദേവീനിവാസില്‍ പ്രകാശിന്റേയും മകന്‍ ശിവദേവിന്റേയും മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. തന്റെ മരണത്തിന് ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രകാശ് മുഖപുസ്തകത്തില്‍ കുറിപ്പിട്ടത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്.

മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ ഓഫായിരുന്നു നിരവധിപേര്‍ ഫെയ്‌സ് ബുക്കില്‍ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു. അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്. രാത്രി 11-മണിയോടെ മാമം പാലത്തിനടുത്തുവെച്ച് എതിരെവന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

 

ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ് കാറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെ അച്ഛനും മകനും മരിച്ചിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വിദേശത്താണ് ജോലി ചെയ്യുന്നത്. ദാമ്പത്യത്തിലെ കടുത്ത അസ്വസ്ഥതകളും പ്രശ്നങ്ങളുമാണ് അച്ഛന്റേയും മകന്റേയും മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

ഭാര്യയുടേയും മറ്റു ചില സുഹൃത്തുക്കളുടേയും ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്. പ്രകാശ് നേരത്തെ നെടുമങ്ങാട് കരുപ്പൂരിനു സമീപം മദര്‍ തെരേസ എന്ന പേരില്‍ വിദ്യാലയം നടത്തിയിരുന്നു. മൂന്നുവര്‍ഷം മുന്‍പാണ് സ്‌കൂള്‍ മതിയാക്കി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയത്. നാട്ടുകാര്‍ക്കും കുടുംബത്തിനും പ്രിയങ്കരനായിരുന്ന പ്രകാശ് കുട്ടികളുടെ പഠനസൗകര്യാര്‍ത്ഥമാണ് വട്ടിയൂര്‍ക്കാവിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.

 

ഇവിടെ ഭാര്യാമാതാവും കുട്ടികളുമൊത്താണ് താമസിച്ചിരുന്നത്.സമീപകാലത്തായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലെ ചിത്രത്തിലുള്ളവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇവരെ കൂടി കിട്ടിയാലേ യഥാര്‍ത്ഥകാരണം അറിയാനാകൂ എന്നും പോലീസ് . പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കരുപ്പൂര് ദേവീനിവാസിലെത്തിച്ച മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരം നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (7 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (10 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (10 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (12 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends